Newsskerala

WhatsApp Image 2023-02-26 at 9.49.20 AM (1)
WhatsApp Image 2023-02-26 at 9.49.20 AM

കേരളത്തിൽ നിന്ന് 22 എസ്.ഡി.പി.ഐ നേതാക്കൾ കസ്റ്റഡിയിൽ; പോലീസിനെ അറിയിക്കാതെ പുലർച്ചെ മൂന്ന് മുതൽ എൻ.ഐ. എ യുടെ മിന്നൽ റെയ്ഡ്

കൊച്ചി: കേരളത്തിൽ അടക്കം രാജ്യത്തെ 11 സംസ്ഥാനങ്ങളിൽ എസ്ഡിപിഐ / പി.എഫ്.ഐ ഓഫീസുകളിലും നേതാക്കളുടെ വസതിയിലും മിന്നൽ റെയ്ഡുമായി എൻ. ഐ.എ. യും (ദേശീയ അന്വേഷണ ഏജൻസി ) ഇ.ഡി യും. 

നിലവിൽ വന്നശേഷം ഏറ്റവും വിപുലമായ റെയ്ഡ് ആണ് ഇന്ന് പുലർച്ചെ മൂന്നു മുതൽ എൻ.ഐ.എ. ആരംഭിച്ചത്.

ദേശീയ അധ്യക്ഷൻ ഒ. എം.എ സലാം ഉൾപ്പെടെ കേരളത്തിൽ നിന്ന് നിരവധി ദേശീയ സംസ്ഥാന നേതാക്കളെ എൻ.ഐ. എ കസ്റ്റഡിയിലെടുത്ത് രഹസ്യ കേന്ദ്രങ്ങളിലേക്ക് മാറ്റി.

കഴിഞ്ഞ ആഴ്ച കേരളം കണ്ട ഏറ്റവും വലിയ സമ്മേളനം കോഴിക്കോട് ബീച്ചിൽ വെച്ച് എസ്ഡിപിഐ നടത്തിയിരുന്നു. ഏകദേശം നാല് ലക്ഷം ആളുകൾ ഈ സമ്മേളനത്തിൽ പങ്കെടുത്തു.

ആലപ്പുഴയിൽ നടന്ന ഒ.ബി.സി മോർച്ച നേതാവ് അഡ്വക്കേറ്റ് രഞ്ജിത്ത് ശ്രീനിവാസന്റെയും പാലക്കാട് നടന്ന ആർഎസ്എസ് മുൻ സജീവ പ്രവർത്തകൻ എസ് ശ്രീനിവാസന്റെ മരണവും എസ്ഡിപിഐ തയ്യാറാക്കിയ കേരളത്തിലെ ബിജെപി- ആർഎസ്എസ് നേതാക്കളുടെ ഹിറ്റ്ലിസ്റ്റ് പ്രകാരമായിരുന്നു എന്ന വാർത്ത കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു. പാലക്കാട് ശ്രീനിവാസിന്റെ കൊലപാതകം അന്വേഷിക്കുന്ന കേരള പോലീസിന് ഒരു പ്രതിയുടെ വീട് റൈഡ് ചെയ്തപ്പോൾ ഈ ലിസ്റ്റ് ലഭിച്ചു എന്നായിരുന്നു വാർത്ത.

തങ്ങളുടെ പ്രവർത്തകരെ കൊലപ്പെടുത്തിയാൽ 24 മണിക്കൂറിനുള്ളിൽ കൊലപ്പെടുത്തേണ്ട നേതാക്കളുടെ പട്ടികയാണ് പോലീസിന് ലഭിച്ചത് എന്നാണ് വിവരം.

അഡ്വക്കേറ്റ് ശ്രീനിവാസനും എസ് ശ്രീനിവാസനും തങ്ങളുടെ ജില്ലകളിൽ നടന്ന എസ്ഡിപിഐ പ്രവർത്തകരുടെ കൊലപാതകത്തിൽ യാതൊരുവിധത്തിലും പങ്കില്ലാത്തവർ ആയിരുന്നെങ്കിലും കൊല്ലപ്പെടുകയായിരുന്നു. അഡ്വക്കേറ്റ് ശ്രീനിവാസന്റെ വീട്ടിൽ പുലർച്ച് ആറുമണിക്ക് എത്തി വീട്ടിനുള്ളിൽ കയറിയായിരുന്നു ചുറ്റികകൊണ്ട് തലയ്ക്കെടിച്ചും വാളുകൊണ്ട് വെട്ടിയുമുള്ള അരുംകൊല. പാലക്കാടുള്ള ശ്രീനിവാസന്റെ സെക്കൻഡ് ഹാൻഡ് ബൈക്ക് വില്പന നടത്തുന്ന കടയിൽ കയറി 17 സെക്കൻഡ് കൊണ്ട് വെട്ടി മരണം ഉറപ്പാക്കിയാണ് എസ്ഡിപിഐ തീവ്രവാദികൾ മടങ്ങിയത്.

കേരള പോലീസിലും ഫയർഫോഴ്സിലും എസ്ഡിപിഐ സ്വാധീനം ഉള്ളവർ കയറിക്കൂടി എന്നതും കൊലക്കേസിൽ ഉൾപ്പെട്ട എസ്ഡിപിഐ പ്രവർത്തകർക്ക് അവർ നിർണായക വിവരങ്ങൾ ചോർത്തി നൽകുന്നത് സംബന്ധിച്ചും വലിയ ആശങ്കകൾ നിലവിലുള്ള സാഹചര്യത്തിലാണ് എസ്ഡിപിഐക്കെതിരെ കടുത്ത നടപടിയുമായി എൻഐഎ രംഗത്തെത്തിയത്.

കൂടാതെ കേരളത്തിൽ നിന്നുള്ള എസ്ഡിപിഐ പ്രവർത്തകർ മംഗലാപുരത്ത് എത്തി ഒരു യുവമോർച്ച നേതാവിനെ കൊലപ്പെടുത്തിയതും വലിയ വാർത്താ പ്രാധാന്യം ദേശീയ മാധ്യമങ്ങളിൽ സൃഷ്ടിച്ചിരുന്നു.

കേരളത്തെ ഞെട്ടിച്ച തൊടുപുഴ ന്യൂമാൻസ് കോളേജിലെ ടി.ജെ ജോസഫിന്റെ കൈപ്പത്തി വെട്ടി മാറ്റിയ കേസിലും മഹാരാജാസ് കോളേജ് എസ്എഫ്ഐ പ്രവർത്തകൻ അഭിമന്യുവിനെ നെഞ്ചിൽ ഒറ്റക്കുത്തിന് കൊലപ്പെടുത്തിയ കേസിലും പ്രതികൾ പി എഫ് ഐ – എസ്ഡിപിഐ ബന്ധമുള്ളവരായിരുന്നു.

മുൻപ് ഇ ഡി എസ്ഡിപിഐ നേതാക്കളുടെ വീടുകളിൽ എത്തി റെയ്ഡ് നടത്തിയപ്പോൾ വലിയ പ്രതിഷേധം ആയിരുന്നു പ്രവർത്തകരുടെ ഭാഗത്തുനിന്ന് ഉണ്ടായത്. ചിലയിടങ്ങളിൽ പ്രതിഷേധം മൂലം ഉദ്യോഗസ്ഥർക്ക് പിൻവാങ്ങേണ്ടി വന്നിരുന്നു.

ലൗ ജിഹാദ് ആരോപിക്കുന്ന വിവാഹങ്ങളിൽ ദമ്പതികൾക്ക് നിയമ സുരക്ഷ ഒരുക്കുകയും എല്ലാത്തരത്തിലുള്ള പിന്തുണ നൽകുന്നതും എസ്ഡിപിഐ പ്രവർത്തകർ ആണ് എന്നുള്ള നിരവധി റിപ്പോർട്ടുകൾ വന്നിരുന്നു.

തൃശ്ശൂരിൽ പെരുമ്പിലാവിലെ എസ്.ഡി.പി.ഐ സംസ്ഥാന നേതാവിന്റെ വീട്ടിലും ചാവക്കാടുള്ള ഓഫീസിലും കേച്ചേരിയിലെ പ്രവർത്തകന്റെ വീട്ടിലും എൻഐഎ റെയ്ഡിനെത്തി.

എസ്ഡിപിയുടെ കോഴിക്കോടുള്ള മീൻ ചന്ത എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന സംസ്ഥാന കമ്മിറ്റി ഓഫീസിലും പുലർച്ച തന്നെ എൻ.ഐ.എ റെയ്ഡിന് എത്തി.

എസ്ഡിപിഐ ഉൾപ്പെട്ട കൊലപാതകങ്ങളിലും മറ്റ് ഇസ്ലാമിസ്റ്റ് പ്രവർത്തനങ്ങളിലും ദേശീയ ഏജൻസികൾ ശക്തമായ നടപടികൾ സ്വീകരിക്കുന്നില്ല എന്ന് കേരളത്തിലെ ബിജെപി സംഘപരിവാർ പ്രവർത്തകർക്കുള്ളിൽ വിമർശനം ഉയർന്ന സാഹചര്യത്തിൽ കൂടിയാണ് എൻ.ഐ.എ റെയ്ഡ്.

കേരളത്തിനു പുറമേ തമിഴ്നാട്, ആന്ധ്രപ്രദേശ്, രാജസ്ഥാൻ, അസാം തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നായി ആകെ 122 എസ്ഡിപിഐ പ്രവർത്തകരെ കസ്റ്റഡിയിൽ എടുത്തതായി എൻ.ഐ.എ അറിയിച്ചു.

കേരളത്തിൽ നിന്ന് കസ്റ്റഡിയിൽ എടുത്ത നേതാക്കളെ അടുത്തുള്ള വിമാനത്താവളങ്ങളിലേക്ക് മാറ്റിയതായും അവിടെനിന്ന് ഡൽഹിയിലേക്ക് കൊണ്ടുപോകും എന്നാണ് വിവരം.

തങ്ങളുടെ നേതാക്കളെ ഇന്ന് വിട്ടയച്ചില്ലായെങ്കിൽ നാളെ ഹർത്താൽ നടത്തുമെന്ന് എസ്.ഡി.പി.ഐ കേരള നേതാക്കൾ പറഞ്ഞു.

തീവ്രവാദ ഫണ്ടിംഗ്, ആയുധ പരിശീലനം നിരോധിച്ച സംഘടനകളിലേക്ക് ആളുകളെ ആകർഷിക്കൽ എന്നീ കാര്യങ്ങളിലാണ് റെയ്ഡ് എന്ന് എൻഎ എ അറിയിച്ചു.

പല സ്ഥലങ്ങളിലും റെയ്ഡ് നടത്തി തിരിച്ചു പോകുന്ന എൻ ഐ എ ഉദ്യോഗസ്ഥരെ എസ്ഡിപിഐ പ്രവർത്തകർ തടഞ്ഞു.

കേന്ദ്ര സുരക്ഷാ സേനാംഗങ്ങളും പോലീസും വളരെ പാടുപെട്ടാണ് ഉദ്യോഗസ്ഥരുടെ വണ്ടികൾ പോകുവാനുള്ള സാഹചര്യം ഉണ്ടാക്കിയത്.

കണ്ണൂരും മഞ്ചേരിയിലും റെഡിയേതിരെയുള്ള പ്രതിഷേധമായി എസ്ഡിപിഐ പ്രവർത്തകർ വഴി തടഞ്ഞു പ്രതിഷേധിച്ചു. അവരെ പിന്നീട് പോലീസ് ബലം പ്രയോഗിച്ചു നീക്കം ചെയ്തു. ആലപ്പുഴയിൽ ദേശീയപാത തടഞ്ഞായിരുന്നു പ്രതിഷേധം. ദേശീയ ഏജൻസികളെ തെരുവിൽ നേരിടുമെന്ന് ‘തക്ബീർ ‘ മുഴക്കിയുള്ള ‘ പ്രതിഷേധമായിരുന്നു പലയിടങ്ങളിലും.

Leave a Comment

Your email address will not be published. Required fields are marked *