നടിയെ ആക്രമിച്ച കേസില്‍ സിബിഐ അന്വേഷണമില്ല; അപ്പീല്‍ ഹൈക്കോടതി തള്ളി
കൊച്ചി: യുവനടിയെ ആക്രമിച്ച കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് എട്ടാംപ്രതി നടന്‍ ദിലീപ് നല്‍കിയ അപ്പീല്‍ ഹൈക്കോടതി തള്ളി. കേസില്‍ വിചാരണ അവസാനഘട്ടത്തിലാണെന്ന്്് കോടതി വ്യക്തമാക്കി.
കേസിലെ പ്രതിക്ക് എങ്ങനെ സിബിഐ അന്വേഷണം ആവശ്യപ്പെടാനാകുമെന്ന് കഴിഞ്ഞ തവണ കോടതി ചോദിച്ചിരുന്നു. കേസിലെ വിചാരണക്കെതിരെയുള്ള പ്രതിരോധമായാണ് സിബിഐ അന്വേഷണ ആവശ്യം ഉയര്‍ത്തുന്നതെന്നും ഡിവിഷന്‍ ബെഞ്ച് നിരീക്ഷിച്ചു.
കേസിന്റെ വിചാരണ അന്തിമ ഘട്ടത്തിലാണെന്നും, പ്രോസിക്യൂഷന്‍ വാദം അവസാനിച്ചെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. സിബിഐ അന്വേഷണമെന്ന് ആവശ്യം കഴിഞ്ഞ ആറ് വര്‍ഷമായി ഹര്‍ജിക്കാരന്‍ താല്‍പര്യത്തോടെ ഉന്നയിച്ചില്ലെന്നും സര്‍ക്കാര്‍ കുറ്റപ്പെടുത്തി.
സുതാര്യവും പക്ഷപാതരഹിതവുമായ അന്വേഷണത്തിന് സിബിഐ അന്വേഷണം അനിവാര്യമെന്നാണ് ദിലീപിന്റെ വാദം. ആവശ്യം തള്ളിയ സിംഗിള്‍ ബെഞ്ച് വിധിക്കെതിരെയുള്ള അപ്പീലില്‍ ജസ്റ്റിസുമാരായ എ.മുഹമ്മദ് മുഷ്താഖ്, പി.കൃഷ്ണകുമാര്‍ എന്നിവരുടെ ഡിവിഷന്‍ ബെഞ്ചാണ് അപ്പീല്‍ തള്ളിയത്.