Newsskerala

കൈക്കൂലിക്കേസില്‍ എംഎല്‍എ സനീഷ് കുമാര്‍ ജോസഫിനെതിരെ കേസെടുക്കാന്‍ ഉത്തരവ്

തൃശൂര്‍: ഭൂമിക്ക് പട്ടയം ലഭ്യമാക്കാന്‍ കൈക്കൂലി ആവശ്യപ്പെട്ടെന്ന പരാതിയില്‍ ചാലക്കുടി എംഎല്‍എ സനീഷ് കുമാര്‍ ജോസഫിനെതിരെ കേസെടുക്കാന്‍ വിജിലന്‍സ് കോടതിയുടെ ഉത്തരവ്. സനീഷ് കുമാര്‍ ജില്ലാ പഞ്ചായത്ത് മെമ്പറായിരിക്കെ താണിക്കുടം സ്വദേശി ദേവേന്ദ്രന്റെ പട്ടയം ശരിയാക്കി നല്‍കാന്‍  5 ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടെന്നാണ് ആരോപണം. കൈക്കൂലി നല്‍കാത്തതിനെ തുടര്‍ന്ന് 15 വര്‍ഷമായി ദേവേന്ദ്രനും കുടുംബത്തിനും പട്ടയം ലഭിച്ചിരുന്നില്ല. ഇതോടെയാണ് താണിക്കുടം സ്വദേശി ദേവേന്ദ്രന്‍ വിജിലന്‍സ് കോടതിയെ സമീപിച്ചത്. എംഎല്‍എ സനീഷ് കുമാര്‍ ജോസഫ്, കെപിസിസി സെക്രട്ടറി രാജേന്ദ്രന്‍ അരങ്ങത്ത്, 6 ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്കെതിരെയാണ് കേസെടുക്കാന്‍ കോടതി നിര്‍ദ്ദേശം നല്‍കിയത്. എന്നാല്‍, ആരോപണം തള്ളി എംഎല്‍എ രം?ഗത്ത് വന്നിട്ടുണ്ട്. ആരോപണം തള്ളി എംഎല്‍എ രംഗത്ത് വന്നിട്ടുണ്ട്. ദേവേന്ദ്രന് വേറെ ഭൂമിയുള്ളതിനാലാണ് പട്ടയം ലഭിക്കാഞ്ഞതെന്ന് വാദം.

Leave a Comment

Your email address will not be published. Required fields are marked *