തൃശൂര്‍: വയനാട്ടിലെ ദുരിതബാധിതര്‍ക്ക് കരുണയും, കരുതലുമായി ലളിതകലാ അക്കാദമിയില്‍ ചിത്രകലാപരിഷത്തിന്റെ പെയിന്റിംഗ് എക്‌സിബിഷന്‍ തുടങ്ങി. സ്‌നേഹത്തില്‍ ചാലിച്ചെടുത്ത വര്‍ണക്കൂട്ടുകളില്‍ നൂറ്റിപത്തോളം ചിത്രങ്ങളാണ് അക്കാദമിയില്‍ പ്രദര്‍ശനത്തിനുള്ളത്. അഞ്ച് നാള്‍ നീളുന്ന പ്രദര്‍ശനത്തില്‍ വിറ്റുപോകുന്ന ചിത്രങ്ങളുടെ ഒരു വിഹിതം വയനാട്ടിലെ ദുരിതബാധിതര്‍ക്ക് നല്‍കും. അറുപത്തിയഞ്ച് ചിത്രകാരന്‍മാരാണ് അക്രിലിക്കിലും, വാട്ടര്‍ കളറിലും, ഓയില്‍ പെയിന്റിങ്ങിലുമായി ചിത്രങ്ങള്‍ വരച്ചിരിക്കുന്നത്.
ചിത്രപ്രദര്‍ശനം പി.ബാലചന്ദ്രന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ഡാവിഞ്ചി സുരേഷ്, കെ.എസ് ഹരിദാസ്, പശുപതി മാസ്റ്റര്‍, ശങ്കര്‍ജി വല്ലച്ചിറ, ഗോപി പി.എസ്, സോമന്‍ അഥീന എന്നിവര്‍ സംബന്ധിച്ചു.