Newsskerala

WhatsApp Image 2023-02-26 at 9.49.20 AM (1)
WhatsApp Image 2023-02-26 at 9.49.20 AM

പാലക്കാട്ടെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിത്വം: ഇടഞ്ഞ് പി.സരിന്‍

പാലക്കാട്: നിയമസഭാ  ഉപതെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയായി രാഹുല്‍ മാങ്കൂട്ടത്തിലിനെ പ്രഖ്യാപിച്ച തീരുമാനത്തില്‍ കോണ്‍ഗ്രസില്‍ പൊട്ടിത്തെറി. സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തില്‍ വിയോജിപ്പ് പ്രകടിപ്പിച്ച് ഡോ. പി സരിന്‍ പരസ്യമായി രംഗത്ത്.  പാര്‍ട്ടി അവഗണിച്ചെന്നാണ് സരിന്റെ പരാതി. പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ ഉള്‍പ്പെടെ അവഗണിച്ചെന്ന് സരിന്റെ ആക്ഷേപം. ഇന്ന്  സരിന്‍ മാധ്യമങ്ങളെ കാണുന്നുണ്ട്.

രാഹുല്‍ മാങ്കൂട്ടത്തിലിന്റെ സ്ഥാനാര്‍ത്ഥിത്വത്തിനെതിരെ പാലക്കാട് കോണ്‍ഗ്രസിലെ ഒരു വിഭാഗം രംഗത്തെത്തിയിരുന്നു. രാഹുല്‍ മാങ്കൂട്ടത്തിലിനെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചാല്‍ പാലക്കാട്ടുകാരനായ സരിന്‍ എന്നൊരു കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ഈ നാട്ടിലുണ്ടെന്ന് ജനങ്ങളെ അറിയിക്കുമെന്ന്  സരിന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. രാഹുല്‍ മാങ്കൂട്ടത്തില്‍, ഡോ. പി സരിന്‍, വി.ടി ബല്‍റാം എന്നീ പേരുകളായിരുന്നു പാലക്കാട് ഉപതെരഞ്ഞെടുപ്പില്‍ നേതൃത്വം പരിഗണിച്ചിരുന്നത്.

ഷാഫി പറമ്പിലിന്റെ രാഷ്ട്രീയ സമ്മര്‍ദമാണ് പത്തനംതിട്ടയില്‍ നിന്ന് രാഹുല്‍ മാങ്കൂട്ടത്തിലിനെ പാലക്കാട് മത്സരിപ്പിക്കാന്‍ തീരുമാനിച്ചത്. രാഹുലിന് മണ്ഡലത്തിലെ സാഹചര്യങ്ങളെക്കുറിച്ച് ധാരണ ഉണ്ടാകില്ലെന്ന് വിമര്‍ശിച്ച് കോണ്‍ഗ്രസിലെ ഒരു വിഭാഗം രംഗത്തെത്തിയിരുന്നു. ഡോ. പി സരിനോ വി.ടി ബല്‍റാമോ സ്ഥാനാര്‍ഥി ആകുന്നതില്‍ വിയോജിപ്പില്ലെന്ന് ഒരു വിഭാഗം വ്യക്തമാക്കിയിരുന്നു. എന്നാല്‍ എതിര്‍പ്പെല്ലാം മറികടന്നാണ് രാഹുല്‍ മാങ്കൂട്ടത്തിലിന്റെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം.

ഇതിനിടെ  ഇടഞ്ഞ് നില്‍ക്കുന്ന ഡോ. സരിന്റെ അതൃപ്തി മുതലാക്കാനാണ് സി.പി.എമ്മിന്റെ  നീക്കം. പ്രാദേശിക നേതൃത്വം സരിനുമായി ആശയ വിനിമയം നടത്തുന്നു എന്നാന്ന് സൂചന. കോണ്‍ഗ്രസ് നേതൃത്വവും സരിനുമായി ചര്‍ച്ച നടത്തുന്നുണ്ട്. സരിനെ അനുനയിപ്പിക്കാനാണ് കെ.പി.സി.സി നീക്ക

അതേസമയം, പി സരിന്‍ കോണ്‍ഗ്രസ് വിടുമെന്ന് വിശ്വസിക്കുന്നില്ലെന്ന് വി. കെ. ശ്രീകണ്ഠന്‍ പ്രതികരിച്ചത്. വിജയിക്കാന്‍ സാധ്യതയുള്ള സീറ്റിന് ആഗ്രഹം പലര്‍ക്കും ഉണ്ടാകും. പക്ഷെ പാര്‍ട്ടിയാണ് തീരുമാനം എടുക്കുന്നത്. പുറമെ നിന്ന് ആളുകള്‍ വരുന്നതില്‍ തെറ്റില്ല. റിബല്‍ മുന്‍പും ഉണ്ടായിട്ടുണ്ട്. അതിനെ പ്രതിരോധിക്കാന്‍ പാര്‍ട്ടിക്ക് കഴിയുമെന്ന്  വി കെ ശ്രീകണ്ഠന്‍ പ്രതികരിച്ചു.

Leave a Comment

Your email address will not be published. Required fields are marked *