കൊച്ചി: പന്തീരങ്കാവ് യു.എ.പി.എ. കേസില്‍ താഹ ഫസലിന് സുപ്രീം കോടതി ജാമ്യം അനുവദിച്ചു. ജസ്റ്റിസ് അജയ് രസ്തോഗി അധ്യക്ഷനായ ബെഞ്ചാണ് ജാമ്യം നല്‍കിയത്.
കേസിലെ മറ്റൊരു പ്രതിയായ അലന്‍ ഷുഹൈബിന്റെ ജാമ്യം കോടതി ശരിവെക്കുകയും ചെയ്തു. അലന്‍ ഷുഹൈബിന്റെ ജാമ്യാപേക്ഷ റദ്ദാക്കണമെന്ന എന്‍ഐഎ ആവശ്യം കോടതി തള്ളുകയായിരുന്നു.
നേരത്തെ എന്‍.ഐ.എ കോടതി രണ്ടു പേര്‍ക്കും ജാമ്യം അനുവദിച്ചിരുന്നെങ്കിലും താഹ ഫസലിന്റെ ജാമ്യം പിന്നീട് റദ്ദാക്കിയിരുന്നു. ഇതേ തുടര്‍ന്ന് ഒരാള്‍ക്ക് ജാമ്യം നിഷേധിച്ചതിനെതിരെ സുപ്രീംകോടതി നിലപാടെടുക്കുകയായിരുന്നു.
ഇരുവരുടേയും മാവോയിസ്റ്റ് ബന്ധം തെളിയിക്കാനുള്ള ശക്തമായ തെളിവുണ്ടെന്ന എന്‍.ഐ.എ വാദം തള്ളിയാണ് സുപ്രീംകോടതി താഹയ്ക്ക് ജാമ്യം അനുവദിച്ചതും അലന്റെ ജാമ്യം നിലനിര്‍ത്തിയതും. ഇവരുടെ പക്കല്‍ നിന്ന് പിടിച്ചെടുത്ത പുസ്തകങ്ങളും ലഘുലേഖയുമൊക്കെ മാവോയിസ്റ്റ് ബന്ധത്തിനുള്ള തെളിവാണോ എന്ന് വാദം കേള്‍ക്കുന്നതിനിടെ കോടതി ചോദിച്ചു.
പന്തീരാങ്കാവ് യുഎപിഎ കേസില്‍ താഹ ഫസലിന് ജാമ്യം ലഭിച്ചതില്‍ സന്തോഷമെന്ന് താഹയുടെ അമ്മ ജമീല. നീതി ലഭിച്ചെന്നും ജമീല പറഞ്ഞു. .
Photo Credit: Twitter