തൃശൂർ: പഴയ നടക്കാവ് ചിറക്കൽ മഹാ ദേവ ക്ഷേത്രത്തിൽ മഴക്കായി ക്ഷേത്രം തന്ത്രി പുലിയന്നൂർ ശങ്കര നാരായണൻ നമ്പൂതിരിയുടെ നേതൃത്വത്തിൽ രാവിലെ ആയിരം കുടം ജല ധാരയും, തന്ത്രി പൂജയും നടന്നു. ശേഷം വരുണ ദേവൻ്റെ ബലി കല്ലിൽ മന്ത്ര പൂരിതമായ ജലം നിറച്ച് പർജന്യ സൂക്തം വേദ അധ്യാപകരും വിദ്യർത്ഥികളും ചേർന്ന് ജപിച്ചു. ഉദ്ദേശം 50 ഓളം വേദഞ്ജർ ജപത്തിൽ പങ്കെടുത്തു.
ചടങ്ങിന് കേരള ബ്രാഹ്മണ സഭ ജില്ലാ പ്രസിഡൻ്റ് ശിവ രാമകൃഷ്ണൻ, സെക്രട്ടറി മൂർത്തി, വടക്കുംനാഥ സമിതി സെക്രട്ടറി ഹരിഹരൻ, വടക്കുമ്പാട് നാരായണൻ, പശുപതി, അഭിലാഷ്, രമേശ് ബാബു, ദേവസ്വം ഓഫീസർ പ്രശാന്ത്, മാദ്ധ്വ സഭ എം.വാസുദേവൻ എന്നിവർ നേതൃത്വം നൽകി.
വടക്കുംനാഥ ക്ഷേത്രത്തിൽ ഋഷഭനു 108 കുടം ജല അഭിഷേകവും, വടക്കുംനാഥനു പ്രത്യേക ശങ്കാഭിഷേകവും നടത്തി