Newsskerala

കോണ്‍ഗ്രസ് ആര്‍എസ്എസ് അജണ്ടയ്‌ക്കൊപ്പമെന്ന് പിണറായി

തൃശൂര്‍: കോണ്‍ഗ്രസിന്റെ പ്രവര്‍ത്തനം ആര്‍എസ്്എസ് അജണ്ട പ്രകാരമെന്ന്് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. എ ഐ സി സി ആസ്ഥാനത്തും കോണ്‍ഗ്രസ് ഭരിക്കുന്ന മൂന്ന് സംസ്ഥാനങ്ങളിലും വന്ദേമാതരം പൂര്‍ണ്ണമായി ആലപിച്ചത്് ഇതിന് വ്യക്തമായ  തെളിവാണെന്ന് അദ്ദേഹം  ആരോപിച്ചു. ദേശീയ ഗീതവുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളില്‍ കോണ്‍ഗ്രസ് കൈക്കൊള്ളുന്ന നിലപാടുകള്‍ അവരുടെ പ്രീണന രാഷ്ട്രീയത്തെയാണ് കാണിക്കുന്നതെന്നും അദ്ദേഹം വിമര്‍ശിച്ചു. കേരള സര്‍ക്കാരും മുഖ്യമന്ത്രിയും ഗവര്‍ണറുടെ നടപടികളെ ചോദ്യം ചെയ്യാത്തതിനെയും അദ്ദേഹം രൂക്ഷഭാഷയില്‍ വിമര്‍ശിച്ചു. ഡി വൈ എഫ് ഐ സംസ്ഥാന സമ്മേളനത്തിന്റെ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

വിദ്യാഭ്യാസ രംഗത്തെ കാവിവല്‍ക്കരണത്തിന് സംസ്ഥാനത്ത് മുഖ്യമന്ത്രി വി ഡി സതീശന്‍ തന്നെ നേതൃത്വം നല്‍കുകയാണെന്ന് പിണറായി വിജയന്‍ ആരോപിച്ചു. പി എം ശ്രീ പദ്ധതിയെ അറബിക്കടലില്‍ എറിയുമെന്ന് പ്രഖ്യാപിച്ചവര്‍ ഉന്നത വിദ്യാഭ്യാസ മേഖലയില്‍ വരെ കാവിവല്‍ക്കരണത്തിന് ഒത്താശ ചെയ്യുകയാണ്. കാലടി സര്‍വകലാശാലയിലെ പ്രതീകാത്മക പ്രതിഷേധത്തിന്റെയടക്കം പേരില്‍ ഗവര്‍ണര്‍, ഡി ജി പിയെയും പിന്നീട് പി എസ് സി സെക്രട്ടറിയെയും വിളിച്ചുവരുത്തിയത് ചൂണ്ടിക്കാണിച്ച്, സംസ്ഥാനത്ത് ഒരു സര്‍ക്കാരുണ്ടോ എന്ന് പിണറായി ചോദിച്ചു

Leave a Comment

Your email address will not be published. Required fields are marked *