തൃശൂര്‍: നഗരത്തിലെ രാഗം തിയറ്റര്‍ നടത്തിപ്പുകാരനും ഡ്രൈവര്‍ക്കും, വെട്ടേറ്റു. രാഗം തിയറ്റര്‍ നടത്തിപ്പുകാരന്‍ സുനില്‍ കുമാറിനും ഡ്രൈവര്‍ അനീഷിനുമാണ് വെട്ടേറ്റത്. ഇന്നലെ രാത്രി പത്തരയോടെയാണ് ആക്രമണം നടന്നത്. വെളപ്പായയിലെ വീടിനു മുന്നിലായിരുന്നു സംഭവം. കാറിന്റെ ചില്ലും അക്രമികള്‍ തകര്‍ത്തു.
തിയറ്ററില്‍നിന്ന് വീട്ടിലെത്തി ഡ്രൈവര്‍ ഗേറ്റ് തുറക്കുന്നതിനിടെ 3 പേര്‍ എത്തി വെട്ടുകയായിരുന്നു. സുനിലിന് കാലിലും ഡ്രൈവര്‍ക്ക് കയ്യിലുമാണ് വെട്ടേറ്റത്. അക്രമി സംഘം പിന്നീട് ഓടി രക്ഷപ്പെട്ടു. മെഡിക്കല്‍ കോളേജ് പൊലീസ് അന്വേഷണം ആരംഭിച്ചു. പ്രതികള്‍ സഞ്ചരിച്ച വാഹനം കണ്ടെത്തിയിട്ടുണ്ട്. സിസി ടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം. പ്രതികളെക്കുറിച്ച് പോലീസിന് സൂചന ലഭിച്ചതായി റിപ്പോര്‍ട്ടുണ്ട്.
രാഗം തിയറ്റര്‍ നടത്തിപ്പുകാരനും ഡൈവര്‍ക്കും വെട്ടേറ്റു














