പാലക്കാട്: ലൈംഗികാരോപണക്കേസില്‍ ഒളിവിലായിരുന്ന രാഹുല്‍ മാങ്കൂട്ടത്തില്‍ വോട്ടുചെയ്യാനെത്തി. കുന്നത്തൂര്‍മേടിലാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ വോട്ട് ചെയ്യാനെത്തിയത്. രണ്ട് കേസിലും അറസ്റ്റ് തടഞ്ഞതോടെയാണ് ഒളിവില്‍ കഴിഞ്ഞിരുന്ന എല്‍എല്‍എ പുറത്തുവന്നത്. 15 ദിവസത്തിന് ശേഷമാണ് രാഹുല്‍ ഒളിവില്‍ നിന്ന് പുറത്തെത്തുന്നത്..
മാത്തൂരില്‍ രാഹുലിന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സ്വീകരണം നല്‍കി. എംഎല്‍എ ഓഫീസില്‍ അല്‍പനേരം ചിലവിട്ട ശേഷമാണ് രാഹുല്‍ മടങ്ങിയത്. പറയാനുള്ളത് കോടതിയില്‍ എല്ലാം പറയുമെന്നും, കോടതി തീര്‍പ്പ് കല്‍പ്പിക്കട്ടെയെന്നും, സത്യം വിജയിക്കുമെന്നും രാഹുല്‍ പ്രതികരിച്ചു. അതേസമയം പ്രദേശത്ത് രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ കൂക്കുവിളിയും പ്രതിഷേധവുമുണ്ടായി.
ഒളിവില്‍ നിന്നെത്തി രാഹുല്‍ വോട്ട് ചെയ്തു














