തൃശൂര്‍: പുതുക്കാട് ചരക്ക് ട്രെയിന്‍ പാളം തെറ്റിയതിനെ തുടര്‍ന്ന് തടസപ്പെട്ട ഗതാഗതം പുനരാരംഭിച്ചു. മലബാര്‍ എക്‌സ്പ്രസാണ് ആദ്യം കടത്തിവിട്ടത്. രാവിലെ തന്നെ പാളംതെറ്റിയ ഗുഡ്‌സ് ട്രെയിനിന്റെ എന്‍ജിനും അഞ്ചു കോച്ചുകളും പാളത്തില്‍ കയറ്റി. തകര്‍ന്ന റയില്‍വേ ട്രാക്കും പുനഃസ്ഥാപിച്ചു. . 18 മണിക്കൂറിനു ശേഷമാണ് കോച്ചുകള്‍ നീക്കിയത്.
തൃശൂരില്‍ നിന്നും എറണാകുളം ഭാഗത്തേക്ക് പോകുന്നതിനിടെയാണ് ചരക്ക് ട്രെയിന്റെ പാളം തെറ്റിയത്. എന്‍ജിനും, നാല് ബോഗികളുമാണ് പാളം തെറ്റിയത്.
ട്രെയിന്‍ പാളം തെറ്റിയതിനെ തുടര്‍ന്ന് ഒന്‍പത് ട്രെയിനുകള്‍ റദ്ദാക്കിയിരുന്നു. അഞ്ച് ട്രെയിനുകള്‍ ഭാഗികമായും റദ്ദാക്കി. ചാലക്കുടിക്കും ഒല്ലൂരിനുമിടയില്‍ ഒറ്റവരിയിലൂടെയാണ് ഗതാഗതം പുനഃസ്ഥാപിക്കും വരെ മാറ്റ് ട്രെയിനുകൾ ഓടിയിരുന്നത്.
ചരക്ക് വണ്ടി പാളം തെറ്റിയതിനെ തുടര്‍ന്ന് ട്രെയിന്‍ ഗതാഗതം തടസപ്പെട്ട സാഹചര്യത്തില്‍ കെ.എസ്.ആര്‍.ടി.സി കൂടുതല്‍ സര്‍വിസുകള്‍ നടത്തി. എറണാകുളത്തു നിന്ന് തിരുവനന്തപുരം, കോഴിക്കോട് ഭാഗങ്ങളിലേക്ക് ആവശ്യത്തിന് ബസുകള്‍ സജ്ജമാക്കിയിട്ടുണ്ട്.
Pic Credit: NK