Newsskerala

WhatsApp Image 2023-02-26 at 9.49.20 AM (1)
WhatsApp Image 2023-02-26 at 9.49.20 AM

സെർവർ തകരാർ: റേഷൻ വിതരണത്തിന് ജനുവരി 18 വരെ പ്രത്യേക സമയക്രമം

കൊച്ചി: സെര്‍വറിലെ സാങ്കേതിക പ്രശ്‌നങ്ങള്‍ മൂലം സംസ്ഥാനത്ത്  റേഷന്‍ വിതരണം സ്തംഭനത്തില്‍. റേഷന്‍ വിതരണം തടസ്സപ്പെട്ട സാഹചര്യത്തില്‍ ഈ മാസം 18 വരെ റേഷന്‍ കടകളുടെ പ്രവര്‍ത്തനത്തിനു പ്രത്യേക സമയക്രമം നിശ്ചയിച്ചതായി ഭക്ഷ്യ  സിവില്‍ സപ്ലൈസ് മന്ത്രി ജി.ആര്‍. അനില്‍ അറിയിച്ചു.  റേഷന്‍ വിതരണം പൂര്‍ണമായി മുടങ്ങിയെന്നതു തെറ്റായ പ്രചാരണമാണെന്നും സാങ്കേതിക തകരാറിന്റെ പേരില്‍ സര്‍ക്കാരിനെ പഴിക്കാനും പൊതുവിതരണ രംഗമാകെ കുഴപ്പത്തിലാണെന്നു വരുത്താനുമുള്ള ശ്രമങ്ങളെ തിരിച്ചറിയണമെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
സെര്‍വറിന്റെ ശേഷിയുമായി ബന്ധപ്പെട്ടാണു സാങ്കേതിക പ്രശ്‌നമുണ്ടായിരിക്കുന്നതെന്നു മന്ത്രി പറഞ്ഞു. ഈ പ്രശ്‌നം പൂര്‍ണമായി പരിഹരിക്കുന്നതു മുന്‍നിര്‍ത്തി 18 വരെ രാവിലെ ഏഴു ജില്ലകള്‍, വൈകിട്ട് ഏഴു ജില്ലകള്‍ എന്ന നിലയ്ക്കാകും റേഷന്‍ വിതരണം ചെയ്യുക.

മലപ്പുറം, തൃശൂര്‍, പാലക്കാട്, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, വയനാട് ജില്ലകളിലുള്ള റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് രാവിലെ 8.30 മുതല്‍ ഉച്ചയ്ക്ക് 12 വരെ റേഷന്‍ സാധനങ്ങള്‍ വാങ്ങാം. എറണാകുളം, കോഴിക്കോട്, തിരുവനന്തപുരം, കണ്ണൂര്‍, കോട്ടയം, കാസര്‍കോഡ്, ഇടുക്കി ജില്ലകളില്‍ ഉച്ചകഴിഞ്ഞ് 3.30 മുതല്‍ 6.30 വരെ റേഷന്‍ കടകളില്‍നിന്നു സാധനങ്ങള്‍ ലഭിക്കും.

Photo Credit: Twitter

Leave a Comment

Your email address will not be published. Required fields are marked *