Newsskerala

WhatsApp Image 2023-02-26 at 9.49.20 AM (1)
WhatsApp Image 2023-02-26 at 9.49.20 AM

റെയിൽവേ സ്റ്റേഷനിലെ കൊലപാതകം പ്രതി പിടിയിൽ

തൃശൂർ: റെയിൽവേ സ്റ്റേഷനിൽ കണ്ടെത്തിയ അജ്ഞാത മൃതദേഹം കൊലപാതകമാണെന്ന കണ്ടെത്തലിൽ നടത്തിയ ഊർജ്ജിതമായ അന്വേഷണത്തിലാണ് കേസിലെ പ്രതിയായ ആലപ്പുഴ, ആറാട്ടുപുഴ സ്വദേശിയായ തകിടിയിൽ വീട്ടിൽ ഹരീഷ്കുമാർ (42) എന്നയാളെ തൃശൂർ സിറ്റി പോലീസ് കമ്മീഷണർ ഇളങ്കോ ആർ െഎ പി എസിൻെറ നിർദ്ദേശപ്രകാരമുള്ള അന്വേഷണ സംഘം അറസ്റ്റുചെയ്തത്.

20.09.2024 തിയ്യതിയാണ് തൃശ്ശൂർ പൂത്തോൾ റോഡിൽ റെയിൽവേയുടെ പടിഞ്ഞാറേവശം ഗേറ്റിന് സമീപം മതിലിനോട് ചേർന്നുള്ള കാനയിലാണ് അജ്ഞാതനായ 45 വയസ് പ്രായം തോന്നിക്കുന്ന ഒരാൾ മരിച്ചുകിടക്കുന്നതായി കാണപെട്ടത്.

ഇക്കാര്യത്തിൽ തൃശ്ശൂർ വെസ്റ്റ് പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്ത്. അന്വേഷണം നടന്നുവരികയായിരുന്നു. അന്വേഷണത്തിൽ സംഭവസ്ഥലത്ത് കാണപ്പെട്ട ബാഗിൽ നിന്നും ലഭിച്ച വിവരങ്ങളനുസരിച്ച് മരണപ്പെട്ടത് കല്ലൂർ എരയകുടി സ്വദേശിയായ കാഞ്ഞിരപറമ്പിൽ ഷംജാദ് എന്നയാളാണ് എന്ന് അറിവാകുകയും ചെയ്തു. തുടർന്ന് പോലീസ്ഡോഗ് സ്ക്വാഡ്, സയൻറിഫിക് അസിസ്റ്റൻറ്, ഫിംഗർ പ്രിൻറ് എക്സപോട്ട്,എന്നിവർ സ്ഥലത്ത് എത്തി വിശദമായ പരിശോധന നടത്തുകയും ചെയ്തു. പോസ്റ്റ്മോർട്ടം പരിശോധനയിൽ മരണകാരണം തലക്ക് പരിക്ക് പറ്റിയത് മൂലമാണെന്നും അസ്വാഭാവികമാണെന്നുള്ള ഡോക്ടറുടെ കണ്ടെത്തലിൽ നിന്നും ആരോ കൊലപ്പെടുത്തിയാതാണെന്ന നിഗമനത്തിൽ അന്വേഷണം പുരോഗമിക്കുകയും ചെയ്തു.

പിന്നീട് തൃശ്ശൂർ സിറ്റി പോലീസ് കമ്മീഷണർ ആർ ഇളങ്കോ െഎ പി എസിൻെറ നിർദ്ദേശപ്രകാരം തൃശ്ശൂർ സിറ്റി അസിസ്റ്റൻറ് കമ്മീഷണർ സലീഷ് എൻ ശങ്കരൻ, വെസ്റ്റ് പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ പി ലാൽകുമാർ എന്നിവരുടെ മേൽനോട്ടത്തിൽ, അന്വേഷണ സംഘം രൂപികരിച്ച് അന്വേഷണം ദ്രുതഗതിയിലാക്കുകയും ചെയ്തു. തുടർന്നുള്ള വിശദമായ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടി അറസ്റ്റ് ചെയ്തത്. പ്രതിക്ക് തൃശ്ശൂർ ഈസ്റ്റ്, വെസ്റ്റ്, വരന്തരപ്പിള്ളി, ഹരിപ്പാട് എന്നീ സ്റ്റേഷനുകളിലായി കൊലപാതക ശ്രമം,
പിടിച്ച് പറി എന്നിങ്ങനെയുളള നിരവധി കേസുകൾ ഉള്ളതായും
അറിവായിട്ടുള്ളതാണ്.

അന്വേഷണ സംഘത്തിൽ തൃശ്ശൂർ വെസ്റ്റ് പോലീസ്
സ്റ്റേഷൻ സബ് ഇൻസ്പെക്ടർമാരായ സെസിൽ, ജയനാരായണൻ, അനൂപ് എന്നിവരും സിവിൽ പോലീസ് ഉദ്യോഗസ്ഥരായ റൂബിൻ ആൻറണി, ടോണി വർഗീസ്, അലൻ ആൻറണി, മുകേഷ്,പ്രീത് എന്നിവരും തൃശ്ശൂർ സിറ്റി സ്ക്വാഡ് അംഗങ്ങളായ സബ് ഇൻസ്പെ്കടർ റാഫി, പഴനി സ്വമി, പ്രദീപ്, സജി ചന്ദ്രൻ,സിംസൻ,അരുൺ, സബ് ഇൻസ്പെക്ടർ രാജീവ് രാമചന്ദ്രൻ എന്നിവരാണ് ഉണ്ടായിരുന്നത്.

Leave a Comment

Your email address will not be published. Required fields are marked *