തൃശൂർ: കൈക്കൂലി വാങ്ങുന്നതിനിടെ തൃശൂര്‍ കോര്‍പറേഷന്‍ മേഖലാ റവന്യൂ ഇന്‍സ്‌പെക്ടര്‍ വിജിലന്‍സിന്റെ പിടിയില്‍. വീടിന്റെ ഉടമസ്ഥാവകാശം മാറ്റിക്കിട്ടുന്നതിനാണ് പനമുക്ക് സ്വദേശി സന്ദീപിനോട് റവന്യൂ ഇന്‍സ്‌പെക്ടര്‍ കെ.നാദിര്‍ഷ രണ്ടായിരം രൂപ കൈക്കൂലി ആവശ്യപ്പെട്ടത്. സന്ദീപ് ഇക്കാര്യം വിജിലന്‍സിനെ അറിയിച്ചു. ഇന്ന് ഉച്ചയോടെയാണ് വിജിലന്‍സ് ഉദ്യോഗസ്ഥര്‍ നല്‍കിയ രണ്ടായിരം രൂപ കോര്‍പറേഷന്‍ ഓഫീസിലെത്തി സന്ദീപ് റവന്യൂ ഇന്‍സ്‌പെക്ടര്‍ നാദിര്‍ഷായ്ക്ക് കൈമാറിയത്. പിന്നാലെ എത്തിയ വിജിലന്‍സ് സംഘം നാദിര്‍ഷായെ കൈയോടെ പിടികൂടുകയായിരുന്നു.