Newsskerala

WhatsApp Image 2023-02-26 at 9.49.20 AM (1)
WhatsApp Image 2023-02-26 at 9.49.20 AM

ഉത്സവത്തിന് ആനകളെ അണിനിരത്തുമ്പോൾ നിബന്ധനകൾ പാലിക്കണം

തൃശൂർ: ഉത്സവങ്ങൾക്ക് ആനകളെ അണിനിരത്തുമ്പോൾ പാലിക്കേണ്ട ദൂരപരിധി, ഉത്സവങ്ങൾ ഇൻഷ്വർ ചെയ്യുന്നതിൻ്റെ തുക എന്നിവ സംബന്ധിച്ച് ജില്ലാ മോണിറ്ററിംഗ് കമ്മിറ്റി തീരുമാനപ്രകാരമുള്ള നിബന്ധനകൾ പാലിക്കണമെന്ന് അസി. ഫോറസ്റ്റ് കൺസർവേറ്റർ അറിയിച്ചു. മോണിറ്ററിംഗ് കമ്മിറ്റി തീരുമാനപ്രകാരം ആനകൾ തമ്മിൽ നട മുതൽ നടവരെ ചുരുങ്ങിയത് ഒരു മീറ്റർ അകലമുണ്ടായിരിക്കണം. ഒന്നു മുതൽ ഏഴുവരെ ആനകളെ എഴുന്നള്ളിക്കുന്ന ഉത്സവങ്ങൾ ഒരു കോടി രൂപയ്ക്കും എട്ടു മുതൽ പതിനഞ്ച് വരെ ഒന്നര കോടി രൂപയ്ക്കും പതിനഞ്ചിന് മുകളിൽ രണ്ടു കൂടി രൂപയ്ക്കും ഇൻഷ്വർ ചെയ്തിരിക്കണം. ആനകളുടെ മൂന്ന് മീറ്റർ ചുറ്റളവിൽ പൊതുജനങ്ങൾ എത്താത്ത രീതിയിൽ വേണം ആനയെഴുന്നള്ളിപ്പുകൾ നടത്തേണ്ടതെന്നും തീവെട്ടികൾ മുതലായവ മൂന്നു മീറ്റർ അകലത്തിൽ വേണം ക്രമീകരിക്കേണ്ടതെന്നും തീരുമാനമെടുത്തിട്ടുണ്ടെന്നും അസിസ്റ്റൻ്റ് കൺസർവേറ്റർ അറിയിച്ചു.

Leave a Comment

Your email address will not be published. Required fields are marked *