കൊച്ചി :തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ള കേസില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എ. പത്മകുമാറിന്റെ അറസ്റ്റ് രേഖപ്പെടുത്തി എസ്ഐടി. വ്യാഴാഴ്ച രാവിലെ പത്മകുമാര്‍ എസ്ഐടിക്ക് മുന്നില്‍ ചോദ്യംചെയ്യലിനായി ഹാജരായിരുന്നു. പിന്നാലെ, വൈകുന്നേരം മൂന്നുമണിയോടെയാണ് എസ്ഐടി ഉദ്യോഗസ്ഥര്‍ പത്മകുമാറിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. തിരുവനന്തപുരത്തെ രഹസ്യകേന്ദ്രത്തില്‍വെച്ചായിരുന്നു ചോദ്യംചെയ്യല്‍. സി.പി.എം പത്തനംതിട്ട ജില്ലാ കമ്മറ്റി അംഗവും മുൻ എം.എൽ.എയുമാണ് പത്മകുമാർ.
ശബരിമല സ്വര്‍ണക്കൊള്ള; എ. പത്മകുമാര്‍ അറസ്റ്റില്‍














