തൃശൂര്‍: വിശ്വവിഖ്യാതമായ തൃശൂര്‍ പൂരത്തിനുള്ള അവസാനവട്ട ഒരുക്കങ്ങള്‍ തകൃതിയായി നടക്കുന്നു. മൂന്ന് പൂരപ്പന്തലുകളിലും ഇന്ന് വൈദ്യുതദീപങ്ങള്‍ തെളിയും. സാമ്പിള്‍ വെടിക്കെട്ട് ഇന്ന് നടക്കും.
തേക്കിന്‍കാട് മൈതാനത്ത് രാത്രി 7 മണിക്ക് ആദ്യം പാറമേക്കാവ് വിഭാഗം സാമ്പിള്‍ വെടിക്കെട്ടിന് തുടക്കമിടും. തുടര്‍ന്നാണ് തിരുവമ്പാടിയുടെ ഊഴം.
ചരിത്രത്തിലാദ്യമായി തിരുവമ്പാടിക്കും പാറമേക്കാവിനും വെടിക്കെട്ടിന് ഒരേ ലൈസന്‍സിയാണ്. മുണ്ടത്തിക്കോടു സ്വദേശി പി.എം.സതീശാണു ഇരുവിഭാഗത്തിന്റെയും വെടിക്കെട്ട് ചുമതലക്കാരന്.
.സാമ്പിള്‍ വെടിക്കെട്ടിന് പാറമേക്കാവിനു രാത്രി 7 മുതല്‍ 9 വരെയും തിരുവമ്പാടിക്കു 7 മുതല്‍ 8.30 വരെയുമാണു സമയം അനുവദിച്ചിരിക്കുന്നത്. ആദ്യ 20 മിനിറ്റിനുള്ളില്‍ ഇരുവിഭാഗത്തിന്റെയും കുട്ടപ്പൊരിച്ചില്‍ നടക്കും. തുടര്‍ന്ന് വര്‍ണ അമിട്ടുകള്‍ വിടരും. 19നാണ് തൃശൂര്‍ പൂരം. പൂരപ്പിറ്റേന്ന്
പുലര്‍ച്ചെ മൂന്നിനാണ് പ്രധാന വെടിക്കെട്ട്. പകല്‍പ്പൂരത്തിന് ഉപചാരം ചൊല്ലിപ്പിരിഞ്ഞ ശേഷവും വെടിക്കെട്ടുണ്ടാകും.