കൊച്ചി: മുതിർന്ന മാധ്യമ പ്രവർത്തകനും എഴുത്തുകാരനുമായ കെ.എം. റോയ് (82) അന്തരിച്ചു. ഇന്ന് ഉച്ചതിരിഞ്ഞ് 3 മണിക്ക് കൊച്ചിയിലെ വസതിയിൽ വച്ചായിരുന്നു അന്ത്യം. വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു.
മംഗളം പത്രത്തിന്റെ ജനറൽ എഡിറ്റർ എന്ന നിലയിൽ വിരമിച്ചു. കേരളഭൂഷണം, ദി ഹിന്ദു, ബിസിനസ് ടൈംസ്, യു.എൻ.ഐ എന്നീ മാധ്യമങ്ങൾക്കായി പ്രവർത്തിച്ചു.
1961ൽ മഹാരാജാസ് കോളേജിൽ എം.എ ക്ക് പഠിക്കവെ കേരളപ്രകാശം എന്ന പത്രത്തിലൂടെ മാധ്യമ രംഗത്തെത്തി. പിന്നീട് അര നൂറ്റാണ്ടുകാലം പത്രപ്രവർത്തന രംഗത്ത് സജീവമായി പ്രവർത്തിച്ചു. കേരള പത്രപ്രവർത്തക യൂണിയന്റെ പ്രസിഡന്റായി രണ്ടുതവണ തിരഞ്ഞെടുക്കപ്പെട്ടു.
പത്രപ്രവർത്തകരുടെ അഖിലേന്ത്യാ പ്രസ്ഥാനത്തിന്റെ ഭാഗമായി പ്രവർത്തിച്ചു. പത്രപ്രവർത്തകർക്ക് വേജ് ബോർഡ് പ്രകാരമുള്ള ശമ്പളം ലഭിക്കാനുള്ള നിയമ പോരാട്ടത്തിൽ മുൻപന്തിയിലുണ്ടായിരുന്നു.
Photo Credit: Twitter