തൃശൂര്‍: കാട്ടാക്കട ക്രിസ്ത്യന്‍ കോളേജില്‍ കോളേജ് യൂണിയന്‍ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഉയര്‍ന്ന ആള്‍മാറാട്ട വിവാദത്തില്‍ പോലീസ് അന്വേഷണത്തില്‍ വിശ്വാസമില്ലെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡണ്ട് ഷാഫി പറമ്പില്‍ പറഞ്ഞു. വിഷയത്തില്‍ നിയമപരമായി ഇടപെടും.എസ്.എഫ്.ഐയും ഡി.വൈ.എഫ്.ഐയും പിണറായി ഫാന്‍സ് അസോസിയേഷനുകളായി മാറിക്കഴിഞ്ഞു. ഈ വര്‍ഷം ഒരു തവണ പോലും മുഖ്യമന്ത്രി മാധ്യമങ്ങളെ കണ്ടിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ജനാധിപത്യത്തെ ഇല്ലാതാക്കി ഫാസിസ്റ്റ് ഭരണമാണിപ്പോള്‍. എന്തൊക്കെ ചെയ്യുന്നുവെന്ന് അറിയാന്‍ അരിക്കൊമ്പനില്‍ പരീക്ഷിച്ചപോലെ മന്ത്രിമാര്‍ക്ക് റേഡിയോ കോളര്‍ വെയ്ക്കണം. അഴിമതിയുടെ കേന്ദ്രീകരണമാണ് ഇപ്പോള്‍ സംസ്ഥാന ഭരണത്തില്‍ നടക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.