Newsskerala

WhatsApp Image 2023-02-26 at 9.49.20 AM (1)
WhatsApp Image 2023-02-26 at 9.49.20 AM

ഷഹബാസ് വധക്കേസ്; പ്രതികളായ ആറ് വിദ്യാര്‍ഥികള്‍ക്ക് ജാമ്യം

കൊച്ചി: താമരശ്ശേരി ഷഹബാസ് വധക്കേസില്‍ പ്രതികളായ ആറ് വിദ്യാര്‍ഥികള്‍ക്ക് ജാമ്യം അനുവദിച്ച് ഹൈക്കോടതി. ജാമ്യം നല്‍കിയെങ്കിലും പ്രതികള്‍ മറ്റ് കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടരുത്, അന്വേഷണത്തോട് സഹകരിക്കണം തുടങ്ങിയ ജാമ്യവ്യവസ്ഥകള്‍ മുന്നോട്ടുവെച്ചാണ് ഹൈക്കോടതി പ്രതികളായ വിദ്യാര്‍ഥികള്‍ക്ക് ജാമ്യം അനുവദിച്ചിട്ടുള്ളത്.

പ്രതികളായ ആറ് പേരും കൊലക്കുറ്റം നടത്തിയവരാണ് അതുകൊണ്ട് തന്നെ കാരുണ്യം പാടില്ലെന്നും ക്രിമിനല്‍ സ്വഭാവമുള്ള ഇവര്‍ക്ക് ജാമ്യം നല്‍കരുതെന്നും ഷഹബാസിന്റെ പിതാവ് കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. പ്രതികള്‍ക്ക് പ്ലസ് വണ്‍ അഡ്മിഷന് എടുക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് ജാമ്യാപേക്ഷ കോടതിയില്‍ സമര്‍പ്പിച്ചിരുന്നു എന്നാല്‍ ഇതില്‍ ഷഹബാസിന്റെ കുടുംബം എതിര്‍പ്പ് രേഖപ്പെടുത്തിയതിനെ തുടര്‍ന്നാണ് പ്ലസ് വണ്‍ അഡ്മിഷന്‍ എടുക്കാനായി കോടതി ഒരു ദിവസം മാത്രമായി നല്‍കിയത്. പൊലീസിന്റെ സംരക്ഷണത്തിലായിരുന്നു അന്ന് വിദ്യാര്‍ഥികള്‍ അഡ്മിഷന്‍ എടുക്കാനായി ജുവനൈല്‍ ഹോമില്‍ നിന്ന് പോയിരുന്നത്.

നേരത്തെ, പ്രതികളുടെ പത്താം ക്ലാസ് പരീക്ഷാഫലം പ്രസിദ്ധീകരിക്കാനും തുടര്‍പഠനത്തിന് അവസരമൊരുക്കാനും കോടതി നിര്‍ദേശം നല്‍കിയിരുന്നു.വിദ്യാര്‍ഥികള്‍ അന്വേഷണവുമായി സഹകരിക്കുമെന്ന് ഉറപ്പാക്കാനായി 50000 രൂപ ബോണ്ട് രക്ഷിതാക്കള്‍ സത്യവാങ്മൂലമായി കോടതിയില്‍ നല്‍കണം. അതേസമയം, വിദ്യാര്‍ഥികള്‍ ഒബ്‌സര്‍വേഷന്‍ ഹോമില്‍ തുടരുന്നത് ബാലനീതി നിയമത്തിനെതിരാണെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടിയിരുന്നു.

2025 ഫെബ്രുവരി 28നാണ് ട്യൂഷന്‍ സെന്ററിലെ കലാപരിപാടിയുമായി ബന്ധപ്പെട്ട സംഘര്‍ഷത്തിനിടെ ഷഹബാസിനെ ക്രൂരമായി ആറ് വിദ്യാര്‍ത്ഥികള്‍ ചേര്‍ന്ന് നഞ്ചക്ക് ഉപയോഗിച്ച് മര്‍ദിച്ച് കൊലപ്പെടുത്തിയത്. ഗുരുതരമായി തലച്ചോറിലടക്കം ഷഹബാസിന് പരുക്കേറ്റിരുന്നു.

Leave a Comment

Your email address will not be published. Required fields are marked *