തിരുവനന്തപുരം: പാറശാല ഷാരോണ്‍ രാജ് വധക്കേസില്‍ പ്രതി ഗ്രീഷ്മ എസ്.നായര്‍ക്ക്് വധശിക്ഷ. നെയ്യാറ്റിന്‍കര അഡീഷണല്‍ സെഷന്‍സ് ജഡ്ജ് എ.എം.ബഷീറാണ് ചരിത്രപരമായ വിധി പ്രസ്താവിച്ചത്.
ഷാരോണ്‍ പ്രണയത്തിന് അടിമയായിരുന്നുവെന്നും മരണക്കിടക്കയിലും ഷാരോണ്‍ ഗ്രീഷ്മയെ പ്രണയിച്ചിരുന്നുവെന്നും കോടതി ചൂണ്ടിക്കാട്ടി.. ഷാരോണിന് പരാതിയുണ്ടായിരുന്നോ എന്നത് വിഷയമല്ല. ശാരീരിക ബന്ധം തെളിഞ്ഞു. ഗ്രീഷ്മ ശിക്ഷിക്കപ്പെടാന്‍ ഷാരോണ്‍ ആഗ്രഹിച്ചിരുന്നില്ല. സ്‌നേഹബന്ധം തുടരുമ്പോഴും ഷാരോണിനെ കൊലപ്പെടുത്താന്‍ ഗ്രീഷ്മ ശ്രമിച്ചു.
ജ്യൂസില്‍ എന്തോ പ്രശ്‌നമുണ്ടെന്ന് ഷാരോണിന് ബോധ്യമുണ്ടായിരുന്നു. ഒരു തുള്ളി വെള്ളം കുടിക്കാന്‍ കഴിയാതെ 11 ദിവസം ഷാരോണ്‍ കിടന്നു. ഗ്രീഷ്മ കാണിച്ചത് വിശ്വാസവഞ്ചന. ഗ്രീഷ്മയെ വാവ എന്നാണ് മരണക്കിടക്കിലും ഷാരോണ്‍ വിശേഷിപ്പിച്ചതെന്നും വിധിന്യായം വായിക്കവെ കോടതി പറഞ്ഞു.
ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാമെന്ന് പറഞ്ഞാണ് ഗ്രീഷ്മ ഷാരോണിനെ വിളിച്ചു വരുത്തിയത്. പ്രകോപനമൊന്നുമില്ലാതെയാണ് കൊല നടത്തിയത്. ഷാരോണ്‍ അടിച്ചു എന്ന ഗ്രീഷ്മയുടെ വാദം തെറ്റ്. കുറ്റകൃത്യം ചെയ്തിട്ടും അവസാന നിമിഷം വരെ പിടിച്ചുനില്‍ക്കാനുള്ള ഗ്രീഷ്മയുടെ കൗശലം വിജയിച്ചില്ല. കോടതി നിരീക്ഷിച്ചു. ഗ്രീഷ്മ നേരത്തെയും വധശ്രമം നടത്തി. ഗ്രീഷ്മയുടെ ആത്മഹത്യാ ശ്രമം അന്വേഷണത്തെ വഴിതെറ്റിക്കാനായിരുന്നുവെന്നും കോടതി നിരീക്ഷിച്ചു.
പോലീസ് സമര്‍ത്ഥമായി കേസില്‍ അന്വേഷണം നടത്തി. പോലീസിന് കോടതിയുടെ അഭിനന്ദനം, ഗ്രീഷ്മയുടെ ജ്യൂസ് ചലഞ്ച് വധശ്രമമെന്ന്്് കോടതി, പ്രതിയുടെ പ്രായം കണക്കിലെടുക്കാന്‍ കഴിയില്ലെന്നും കോടതി, വധക്കുറ്റം തെളിഞ്ഞു, മരണക്കിടക്കയിലും ഷാരോണ്‍ ഗ്രീഷ്മയെ സ്‌നേഹിച്ചിരുന്നു. ഗ്രീഷ്മ കാട്ടിയത് വിശ്വാസ വഞ്ചന . അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസില്‍ പ്രതിക്ക് ജീവപര്യന്തം ശിക്ഷ നല്‍കണമെന്നായിരുന്നു പ്രോസിക്യൂഷന്‍ വാദം. തുടര്‍പഠനത്തിന് ആഗ്രഹമുണ്ടെന്നും പ്രായം പരിഗണിച്ചു ശിക്ഷയില്‍ ഇളവ് വേണമെന്ന് പ്രതി ഗ്രീഷ്മയും കോടതിയെ അറിയിച്ചിരുന്നു.
ഗ്രീഷ്മയ്ക്ക് ചെകുത്താന്‍ ചിന്തയെന്നാണ് ശിക്ഷ വിധിയില്‍ ശക്തമായ വാദം നടക്കുമ്പോള്‍ പ്രോസിക്യൂഷന്‍ പറഞ്ഞത്. .സാഹചര്യ തെളിവുകള്‍ മാത്രമുള്ള കേസില്‍ വധശിക്ഷ എങ്ങനെ നല്‍കുമെന്നായിരുന്നു പ്രതിഭാഗത്തിന്റെ ചോദ്യം.
ഒന്നാം പ്രതി ഗ്രീഷ്മയ്ക്കെതിരെ തട്ടിക്കൊണ്ടുപോകല്‍,കൊലപാതകം, പോലീസിനെ തെറ്റിദ്ധരിപ്പിക്കല്‍ എന്നീ കുറ്റങ്ങളാണ് തെളിഞ്ഞത്. മൂന്നാം പ്രതിയും ഗ്രീഷ്മയുടെ അമ്മാവനുമായ നിര്‍മ്മലന്‍ കുമാര്‍ തെളിവ് നശിപ്പിച്ചുവെന്നുമാണ് കോടതി കണ്ടെത്തിയത്. ഇംഗ്ലീഷില്‍ ബിരുദാനന്തര ബിരുദം നേടിയിട്ടുണ്ടെന്നും തുടര്‍പഠനത്തിന് ആഗ്രഹമുണ്ടെന്നും ചില രേഖകള്‍ ഹാജരാക്കി കഴിഞ്ഞ ദിവസം ഗ്രീഷ്മ കോടതിയെ അറിയിച്ചിരുന്നു. മാതാപിതാക്കളുടെ ഏകമകളാണെന്നും മനസാന്തരപ്പെടാന്‍ അവസരം നല്‍ണമെന്നും ഗ്രീഷ്മ പറഞ്ഞു.
ഷാരോണിനെ ജീവിതത്തില്‍ നിന്നും ഒഴിവാക്കാന്‍ പലതരത്തില്‍ ശ്രമിച്ചിട്ടും കഴിയാത്തതിനെ തുടര്‍ന്നു ആത്മഹത്യ ചെയ്യാന്‍ നിശ്ചയിച്ചിരുന്ന ഗ്രീഷ്മ അതിനു കഴിയാത്തതിനാലാണ് കൊല ചെയ്യാന്‍ നിര്‍ബന്ധിതയായതെന്നു പ്രതിഭാഗവും വാദിച്ചു. എന്നാല്‍ പ്രേമം നടിച്ചു വിശ്വാസം ആര്‍ജിച്ച ശേഷം കഷായത്തില്‍ വിഷം കലര്‍ത്തി കൊലപ്പെടുത്തിയത് പൈശാചിക പ്രവര്‍ത്തിയായിരുന്നുവെന്ന് സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ വി.എസ് വിനീത് കുമാറും വാദിച്ചു.ഇംഗ്ളീഷിലും സാങ്കേതിക വിദ്യയിലുമുള്ള അറിവ് പ്രതി ഗ്രീഷ്മ ദുരുപയോഗം ചെയ്തത് വിഷത്തിന്റെ പ്രവര്‍ത്തന രീതി പഠിക്കാനായിരുന്നു.
ചുണ്ട് ഉള്‍പ്പടെ വിണ്ടു കീറി ആന്തരികാവയവങ്ങളുടെയെല്ലാം രക്തം വാര്‍ന്നു 11 ദിവസം നരകയാതന അനുഭവിച്ചാണ് ഷാരോണ്‍ മരിച്ചത്.മനുഷ്യ മനസാക്ഷിയെ ഞെട്ടിച്ച കൊലപാതകത്തിനു വധശിക്ഷയില്‍ കുറഞ്ഞ ഒരു ശിക്ഷയും നീതികരിക്കാനാകില്ലെന്നും പ്രോസിക്യൂഷന്‍ വാദിച്ചു
കേരളത്തിന്റെ ചരിത്രത്തില്‍ അപൂര്‍വമാണ് വധശിക്ഷ വിധിക്കുന്നത്. കേരളത്തില്‍ 39 പേരാണ് വധശിക്ഷ കാത്തുകഴിയുന്നത്. വധശിക്ഷ കാത്ത് കേരളത്തിലെ ജയിലില്‍ കഴിയുന്ന ഏറ്റവും പ്രായം കുറഞ്ഞ പ്രതിയാണ് ഗ്രീഷ്മ. ഗ്രീഷ്മയ്ക്ക് 24 വയസ്സുമാത്രമാണുമുള്ളത്.