Newsskerala

WhatsApp Image 2023-02-26 at 9.49.20 AM (1)
WhatsApp Image 2023-02-26 at 9.49.20 AM

വെളിയന്നൂര്‍ക്കാവിലമ്മയ്ക്ക് നാദനൈവേദ്യമായി വൈകല്യത്തെ തോല്‍പിച്ച് ആറുവയസ്സുകാരന്റെ തായമ്പക

തൃശൂര്‍:  അനക്കമറ്റ വലതുകൈയിലെ കുഞ്ഞുവിരലുകളാല്‍ താളമിട്ട്  ഇടതുകൈയിലെ ചെണ്ടക്കോലിൽല്‍  കാലങ്ങള്‍ കൊട്ടിക്കയറി ആറാം ക്ലാസുകാരന്‍ നിരഞ്ജന്‍ ഗിരീഷ്‌കുമാര്‍ വെളിയന്നൂര്‍ക്കാവിലമ്മയുടെ നടയില്‍ അവതരിച്ച തായമ്പക മേളാസ്വാദകര്‍ക്ക് വിസ്മയാനുഭവമായി.  വെളിയന്നൂര്‍ക്കാവിലെ വേലയോടനുബന്ധിച്ചായിരുന്നു കളിക്കൂട്ടുകാരനായ മാസ്റ്റര്‍ തേജസ് ജയപ്രകാശുമൊന്നിച്ച് നിരഞ്ജന്‍ തായമ്പക അവതരിപ്പിച്ചത്. പതികാലത്തില്‍ തുടങ്ങി ഇടകാലവും, ഇടനിലയും, ഇരികിടയും ഹൃദ്യമായതോടെ നിരഞ്്ജന്റെ വാദനവൈഭവത്തിന് മുന്നില്‍ ഭക്തര്‍ കൈകൂപ്പി.

വെളിയന്നൂര്‍ ഭഗവതി ക്ഷേത്രത്തിലെ വേലാഘോഷത്തോടനുബന്ധിച്ചാണ് മാസ്റ്റര്‍ നിരഞ്ജന്‍ ഗിരീഷ്‌കുമാര്‍, മാസ്റ്റര്‍ തേജസ് ജയപ്രകാശ് എന്നിവരുടെ നേതൃത്വത്തില്‍ തായമ്പക അരങ്ങേറിയത്. ജന്മനാല്‍ തന്നെ വലതുകൈവിരലുകള്‍ക്ക് ശേഷിയില്ലാത്ത നിരഞ്ജന്‍ 11 വയസ്സിനുള്ളില്‍ തന്നെ പഞ്ചാരിമേളത്തിലും, തായമ്പകയിലും അരങ്ങേറ്റം നടത്തിക്കഴിഞ്ഞു. ചെറുശ്ശേരി ശ്രീകുമാര്‍ മാരാരാണ് ഗുരു. നിരഞ്ജന്‍ ആറ്   വര്‍ഷത്തോളമായി ശ്രീകുമാര്‍മാരാരുടെ അരുമശിഷ്യനായി വാദ്യകല  അഭ്യസിക്കുന്നു. കുഞ്ഞുനാളില്‍ തന്നെ മകന്റെ മേളക്കമ്പം തിരിച്ചറിഞ്ഞ അച്ഛന്‍ മുറ്റിച്ചൂര്‍ സ്വദേശി ഗിരീഷ്‌കുമാറാണ് നിരഞ്ജനെ നാട്ടിലെ സരസ്വതിവാദ്യക്ഷേത്രത്തില്‍ വാദ്യം പഠിപ്പിക്കാന്‍ ഏര്‍പ്പാടാക്കിയത്.

Photo Credit: Newss Kerala

Leave a Comment

Your email address will not be published. Required fields are marked *