തൃശൂര്‍: നഗരത്തിലെ തിരക്കേറിയ ശക്തന്‍നഗറിലെത്തുന്നവരുടെ സൗകര്യാര്‍ത്ഥം ആകാശപ്പാത തുറന്നു. ശക്തന്‍ ബസ് സ്റ്റാന്‍ഡില്‍ എട്ടു കോടി ചെലവിലാണ് കോര്‍പറേഷന്റെ നേതൃത്വത്തില്‍ ആകാശമേല്‍പ്പാലം നിര്‍മിച്ചത്. സംസ്ഥാനത്തെ ഏറ്റുവും നീളം കൂടിയ ആകാശപ്പാതയാണിത്. അമ്യത് പദ്ധതിയിലാണ് നിര്‍മാണം. ലോകനിലവാരത്തിലേക്ക് കേരളത്തെ മാറ്റുന്നതിന് വേണ്ടിയുള്ള പ്രവര്‍ത്തനങ്ങളുമായാണ് സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ട് പോകുന്നതെന്ന് പട്ടികജാതി -പട്ടികവര്‍ഗ്ഗ ക്ഷേമ വകുപ്പ് മന്ത്രി രാധാകൃഷ്ണന്‍ പറഞ്ഞു .25 വര്‍ഷം മുന്നില്‍ കണ്ടുകൊണ്ടുള്ള വികസന പദ്ധതികളാണ് നടപ്പാക്കുന്നത്. വരുംതലമുറയ്ക്ക് മെച്ചപ്പെട്ട ജീവിതമാണ് ലക്ഷ്യം. തൃശ്ശൂരില്‍ കോര്‍പ്പറേഷന്‍ നിര്‍മ്മിച്ച ആകാശപാത ഉദ്ഘാടന ചെയ്യുകയായിരുന്നു അദ്ദേഹം.
എല്ലാ ജാതി മത വിഭാഗങ്ങള്‍ക്കും ഒന്നിച്ച് സഞ്ചരിക്കാനുള്ള പാതയായി ആകാശപാത മാറുമെന്നും അദ്ദേഹം പറഞ്ഞു
ഉദ്ഘാടനചടങ്ങില്‍ മേയര്‍ എം കെ വര്‍ഗീസ് അധ്യക്ഷനായി. ലിഫ്റ്റുകള്‍ പി ബാലചന്ദ്രന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ഡെപ്യുട്ടി മേയര്‍ എം.എല്‍ റോസി, സൂപ്രണ്ടിങ് എന്‍ജിനിയര്‍ ഷൈബി ജോര്‍ജ്, സ്റ്റാന്‍ഡിങ് കമ്മിറ്റി അധ്യക്ഷന്‍മാരായ വര്‍ഗീസ് കണ്ടംകുളത്തി, പി കെ ഷാജന്‍, ഷീബ ബാബു, സാറാമ്മ റോബ്സണ്‍, ഡി പി സി അംഗം സി പി പോളി, കൗണ്‍സിലര്‍ കരോളിന്‍ പെരിഞ്ചേരി, അര്‍ബന്‍ ഇന്‍ഫ്രാസ്ട്രക്ച്ചര്‍ വിദഗ്ധന്‍ എന്‍ രാഹുല്‍, അസി. എന്‍ജിനിയര്‍ എം ജെ ജിന്‍സി എന്നിവര്‍ സംസാരിച്ചു. കണിമംഗലം തൈവ മക്കള്‍ നാടന്‍പാട്ട് അവതരിപ്പിച്ചു.