കൊടുങ്ങല്ലൂര്‍: അഴീക്കോട് മകന്‍ അമ്മയുടെ കഴുത്തറുത്തു. അതീവ ഗുരുതരാവസ്ഥയിലായ ഊമന്തറ സ്വദേശി സീനത്ത് (53) ആശുപത്രിയില്‍ ചികിത്സയില്‍. മകന്‍ മുഹമ്മദിനെ (24) കൊടുങ്ങല്ലൂര്‍ പോലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ രാത്രിയിലായിരുന്നു സംഭവം. ലഹരിക്കടിമയായ മുഹമ്മദ് സീനത്തിനെ ആക്രമിക്കുകയായിരുന്നു.
മൂന്ന് വര്‍ഷം മുന്‍പ് മുഹമ്മദ് തന്റെ പിതാവ് ജലീലിനെയും ആക്രമിച്ചിരുന്നു.
കൊടുങ്ങല്ലൂരില്‍ മകന്‍ അമ്മയുടെ കഴുത്തറുത്തു
