ഇസ്രയേല്‍ സന്ദര്‍ശിച്ച കര്‍ഷകരെ ആദരിച്ചു
തൃശൂര്‍: മണ്ണില്‍ പൊന്നുവിളയിക്കുന്ന കര്‍ഷകര്‍ക്ക് പ്രത്യേക പരിഗണന നല്‍കുമെന്ന് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ .
നാടിന്റെ നട്ടെല്ലാണ് കര്‍ഷക സമൂഹമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഫാര്‍മേഴ്‌സ് അസോസിയേഷന്‍ ഓഫ് ഇന്ത്യയും, സിയാസും കോലോത്തുംപാടം ട്രിനിറ്റി ഹാളില്‍ നടത്തിയ ഹരിതച്ചാര്‍ത്ത് ഓണ്‍ലൈനില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കര്‍ഷകരുടെ ഉന്നമനത്തിനായി ഫാര്‍മേഴ്‌സ് അസോസിയേഷന്‍ ഇന്ത്യ ദേശീയ തലത്തില്‍ ചെയ്തുവരുന്ന വിവിധ പ്രവര്‍ത്തനങ്ങള്‍ ശ്ലാഘനീയമെന്നും അദ്ദേഹം പറഞ്ഞു. കൃഷിയുടെ നാട്ടുപാരമ്പര്യം തിരിച്ചുപിടിക്കണമെന്നും, അധ്വാനത്തിന് മൂല്യം കല്‍പിക്കുന്ന കൃഷി പ്രോത്സാഹിപ്പിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഫാര്‍മേഴ്‌സ് അസോസിയേഷന്‍ ഓഫ് ഇന്ത്യ പ്രസിഡണ്ട് ഡോ.സ്റ്റീഫന്‍ പാനിക്കുളങ്ങര അധ്യക്ഷത വഹിച്ചു. ജില്ലാ സോയില്‍ ഓഫീസര്‍ എം.എ.സുധീര്‍ബാബു പട്ടാമ്പി മോഡറേറ്ററായി.
വിവിധ മേഖലകളില്‍ പ്രതിഭ തെളിയിച്ച മേയര്‍ എം.കെ.വര്‍ഗീസ്, ഡോ.യാമിനി വര്‍മ്മ, സിബി പോട്ടോര്‍, സിന്ദൂര നായര്‍, ജിജേഷ്.എന്‍, മാസ്റ്റര്‍ നീരജ്.എം.സുധീര്‍, സോജിമോന്‍ ആന്റണി, ഡോ.തോമസ് അനീഷ് ജോണ്‍സണ്‍, ജോര്‍ജ് തെക്കേടത്ത്, ശ്രീലക്ഷ്മി, സ്വപ്‌നപിള്ള, ബബിന്‍.സി, സിന്ധു ഭാസ്‌കര്‍, സോണിയ സണ്ണി, ലാലി സലീം, ദിയ അനില്‍കുമാര്‍, ബിസ്മി ബിനു, ഡേവിഡ് .സി.എം. സുരേഷ് തിച്ചൂര്‍ എന്നിവരെ ടി.എന്‍.പ്രതാപന്‍ എം.പി ആദരിച്ചു. ഇസ്രയേല്‍ സന്ദര്‍ശിച്ച കര്‍ഷകരായ ജോഷി ഡേവിഡ് (തൃശൂര്‍), അരുണ്‍ മോഹന്‍
( കോഴിക്കോട്), ശ്രീവിദ്യ.എസ്.ആര്‍ (കാസര്‍കോട്), പി.കുഞ്ഞിമുഹമ്മദ് ( മലപ്പുറം) എന്നിവരെയും ചടങ്ങില്‍ ആദരിച്ചു.
കാര്‍ഷിക സെമിനാറില്‍ ഡോ.യാമിനി വര്‍മ, സോജിമോന്‍ ആന്റണി, പി.കെ.ശാന്തി, ഡോ.തോമസ് അനീഷ് ജോണ്‍സണ്‍, ഉഷാമേരി, എ.ദേവകി എന്നിവര്‍ പങ്കെടുത്തു. ഉണ്ണികൃഷ്ണന്‍ ഈച്ചരത്ത്, സിജോ പുരുഷോത്തമന്‍, പി.പി.സലീം, ബിജു ആട്ടോര്‍, കെ.പി.ശ്രീശന്‍ മാസ്റ്റര്‍ എന്നിവരും പ്രസംഗിച്ചു. മണ്ണകം വാട്ട്‌സാപ്പ് കൂട്ടായ്മ വടക്കാഞ്ചേരി നഗരസഭാ ചെയര്‍മാന്‍ പി.എന്‍.സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. ചടങ്ങിനോടനുബന്ധിച്ച് കാര്‍ഷികോത്പന്നങ്ങളുടെ പ്രദര്‍ശനവും നടത്തി. പച്ചക്കറി വിത്തുകളും, തൈകളും വിതരണം ചെയ്തു.