Newsskerala

WhatsApp Image 2023-02-26 at 9.49.20 AM (1)
WhatsApp Image 2023-02-26 at 9.49.20 AM

തെരുവ്നായ്ക്കൾ ഭരണവർഗത്തെയോ അവരുടെ കുടുംബങ്ങളെയോ ആക്രമിക്കാത്തിടത്തോളം …..

തൃശൂർ: തെരുവ്നായ്ക്കൾ ഭരണവർഗത്തെയോ അവരുടെ കുടുംബങ്ങളെയോ ആക്രമിക്കാത്തിടത്തോളം സാധാരണക്കാർ അതിന്റെ ഇരയാകുമെന്ന് ആം ആദ്മി പാർട്ടി നേതാക്കൾ.

തെരുവുനായ്ക്കളുടെ ആക്രമങ്ങൾക്കെതിരെയും തെരുവുനായ പ്രശ്നത്തിൽ സർക്കാരിൻ്റെ മെല്ലേ പോക്ക് നയത്തിനെതിരെയും ആം ആദ്മി പാർട്ടി സംസ്ഥാന സമിതി ആഹ്വാനം ചെയ്ത ‘കുട്ടികൾ കൂട്ടിലും പട്ടികൾ നാട്ടിലും’ എന്ന പ്രതിഷേധ പരിപടിയുടെ ഭാഗമായി തൃശ്ശൂർ കോർപ്പറേഷൻ്റെ മുന്നിൽ നടന്ന പരിപാടി ആം ആദ്മി പാർട്ടി യൂത്ത് വിങ് സംസ്ഥാന പ്രസിഡൻ്റ് ജിതിൻ സദാനന്ദൻ ഉദ്ഘാടനം ചെയ്തു. ആം ആദ്മി പാർട്ടി തൃശ്ശൂർ ജില്ലാ പ്രസിഡൻ്റ് റാഫേൽ ടോണി അധ്യക്ഷത വഹിച്ചു. ആം ആദ്മി പാർട്ടി കർഷക വിഭാഗം സംസ്ഥാന സെക്രട്ടറി കിസാൻ ജസ്റ്റിൻ, എക്സ് സർവ്വീസ് വിഭാഗം സംസ്ഥാന സെക്രട്ടറി ടി.വി.പൗലോസ്, ജിജോ, ജെയിംസ് മാത്യു തുടങ്ങിയവർ സംസാരിച്ചു.

Leave a Comment

Your email address will not be published. Required fields are marked *