പുതുച്ചേരിയില്‍ നിന്നെത്തിയ ഏഴ് വയസുകാരന്‍ ഉള്‍പ്പെടെ എട്ട് പേര്‍ക്ക് കടിയേറ്റു
തെരുവുനായകളെ നിയന്ത്രിക്കുവാൻ ഗുരുവായൂർ മുൻസിപ്പാലിറ്റി യാതൊരുവിധ നടപടികളും സ്വീകരിക്കുന്നില്ല എന്ന പരാതി പ്രദേശവാസികൾക്കുണ്ട്
ഗുരുവായൂർ ക്ഷേത്രത്തിൻറെ തെക്കേനടക്കടുത്ത് കാടുപിടിച്ച് കിടന്ന പൊതുസ്ഥലത്ത് പാമ്പ് ശല്യം ഉണ്ടെന്ന വാർത്ത പാമ്പുകളുടെ ചിത്രം സഹിതം മാധ്യമങ്ങളിൽ വന്നശേഷം ഈ പ്രദേശം മുൻസിപ്പാലിറ്റി വൃത്തിയാക്കിയിരുന്നു
ഗുരുവായൂര്‍: ക്ഷേത്ര ദര്‍ശനത്തിനെത്തിയ ഭക്തരെ തെരുവ് നായ്ക്കള്‍ കടിച്ച് പരിക്കേല്‍പ്പിച്ചു. ഏഴ് വയസുകാരനായ പുതുച്ചേരി സ്വദേശിയായ കുട്ടിക്കും പിതാവിനും തമിഴ്നാട് സ്വദേശിയായ ഭക്തനും കടിയേറ്റിട്ടുണ്ട്. കിഴക്കെനടയില്‍ മൂന്നിടത്തായാണ് നായ്ക്കള്‍ ഭക്തരെ ആക്രമിച്ചത്. ഏഴ് പേര്‍ ആശുപത്രിയില്‍ ചികിത്സ തേടി.
കൊയിലാണ്ടി മാവുത്തിപുറത്തോട് അഭിലാഷ് (25), പാലക്കാട് ചെങ്ങരക്കാട്ടില്‍ രമാദേവി (50), ചെന്നൈ 2 എഫ് ബജാജ് അപ്പാര്‍ട്ട്മെന്റില്‍ വെങ്കട്ട് (18), ചെങ്ങന്നൂര്‍ കല്ലിശേരി ചന്ദ്രമോഹനന്‍ പിള്ള (57), പുതുച്ചേരി തിലാസ്പെട്ട് സ്വദേശികളായ മഹേഷ് (42), റിതീഷ് (7), മലപ്പുറം പുളിക്കല്‍ സിതാര (39) എന്നിവര്‍ക്കാണ് പരിക്കേറ്റത്. രാവിലെ 10നും ഉച്ചക്ക് 1.30നുമാണ് നായ്ക്കളുടെ ആക്രമണമുണ്ടായത്.
കോഫി ഹൗസിന് സമീപവും സത്രം ഗേറ്റിന് സമീപവുമാണ് നായ്ക്കളുടെ ആക്രമണം ഉണ്ടായത്. പരിക്കേറ്റവര്‍ ദേവസ്വം മെഡിക്കല്‍ സെന്ററില്‍ പ്രാഥമിക ചികിത്സ തേടി. പിന്നീട് ഇവരെ മെഡിക്കല്‍ കോളജിലേക്ക് മാറ്റി. കിഴക്കെനടയില്‍ തെരുനായുടെ കടിയേറ്റ നിലമ്പൂര്‍ സ്വദേശി ബൈജുവിനെ (46) ആക്ട്‌സ് പ്രവര്‍ത്തകര്‍ മുളങ്കുന്നത്തുകാവ് മെഡിക്കല്‍ കോളജിലെത്തിച്ചു.
Pic credit: Instagram