തൃശൂര്‍: കരുവന്നൂര്‍ തട്ടിപ്പില്‍ കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി ഉണ്ടാകുമെന്ന് തൃശൂര്‍ എന്‍.ഡി.എ സ്ഥാനാര്‍ത്ഥി സുരേഷ് ഗോപി. കുറ്റക്കാര്‍ ശിക്ഷിക്കപ്പെടുമെന്നതില്‍ സംശയം വേണ്ടെന്ന് സുരേഷ് ഗോപി അറിയിച്ചു. ഇ ഡി യുടേത് രാഷ്ട്രീയം വിട്ട് അഡ്മിനിസ്‌ട്രേഷന്‍ തലത്തിലുള്ള നടപടിയെന്നും സുരേഷ് ഗോപി പറഞ്ഞു.