തൃശൂര്‍: തൃശൂര്‍ പുരത്തിന്റെ മുഖ്യസംഘാടകരായ പാറമേക്കാവ്, തിരുവമ്പാടി ദേവസ്വങ്ങള്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി കേന്ദ്രമന്ത്രി സുരേഷ്‌ഗോപി.
തൃശൂര്‍ പൂരം വെടിക്കെട്ട് വിവാദം വെറും തരികിട പരിപാടിയാണ്.
ദേവസ്വം ഭാരവാഹികളായ രാജേഷിനെയും ഗിരീഷിനെയും കേന്ദ്രമന്ത്രിമാരുടെ മുമ്പില്‍ എത്തിച്ചതാണ്. രണ്ട് മണിക്കൂറാണ് ചര്‍ച്ച ചെയ്തത്. കാര്യങ്ങളെല്ലാം അവരെ പറഞ്ഞ് മനസിലാക്കിയിട്ടുണ്ട്. സര്‍ക്കാരിന് നിയമപരമായി കാര്യങ്ങള്‍ ചെയ്യാനുണ്ടെന്നും സുരേഷ് ഗോപി പറഞ്ഞു. രാജ്യത്തെ വെടിക്കെട്ട് അപകടങ്ങള്‍ കണക്കിലെടുത്താണ് കേന്ദ്രം നിയമം മാറ്റുന്നത്. നിയമം പുന:ക്രമീകരിക്കാന്‍ ശ്രമിച്ചപ്പോള്‍ കണ്ണൂരില്‍ വെടിക്കെട്ട് അപകടം ഉണ്ടായി.
വേലയ്ക്ക് വെടിക്കെട്ടിന് അനുമതി ലഭിക്കാന്‍ താന്‍ കൂടെ നിന്നു. ചില രാഷ്ട്രീയ സൗകര്യങ്ങള്‍ക്ക് വേണ്ടി അവര്‍ അതുമറച്ച് വെയ്ക്കുകയാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
തൃശൂര്‍ പൂരം വെടിക്കെട്ടിന് തടസ്സം കേന്ദ്രനിയമമാണെന്ന്് പാറമേക്കാവ് ദേവസ്വം സെക്രട്ടറി ജി.രാജേഷ് കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു.
ആശ വര്‍ക്കര്‍മാരുടെ സമരത്തില്‍ രാഷ്ട്രീയ സര്‍ക്കസിന് ഇല്ലെന്നും സുരേഷ് ഗോപി വ്യക്തമാക്കി. ആശ വര്‍ക്കര്‍മാര്‍ വീട്ടില്‍ വന്ന് ക്ഷണിച്ചതിന് പിന്നാലെയാണ് സമരപ്പന്തലില്‍ പോയത്. സമരത്തില്‍ പങ്കെടുത്തതിന്റെ പേരില്‍ പല തരത്തിലുള്ള വിമര്‍ശനങ്ങള്‍ ഉയര്‍ന്നു. അത്തരം വിമര്‍ശനങ്ങള്‍ രാഷ്ട്രീയ സര്‍ക്കസിന്റെ പേരിലാണ്. അത്തരം രാഷ്ട്രീയ സര്‍ക്കസുകള്‍ക്ക് താനില്ലെന്നും സുരേഷ് ഗോപി പറഞ്ഞു.
് അഞ്ചു വര്‍ഷം കൂടുമ്പോള്‍ തൃശൂരില്‍ നിന്ന് ജയിച്ചവര്‍ എന്താണ് ചെയ്തതെന്നും അദ്ദേഹം ചോദിച്ചു. തൃശൂരിന് വേണ്ടി എം.പി എന്ന നിലയില്‍ ഒന്നും ചെയ്തില്ലെന്ന ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. വിമര്‍ശനം ഉന്നയിക്കുന്നവര്‍ മുമ്പ് ചെയ്തത് എന്തെല്ലാമെന്ന് കൂടി ഓര്‍ക്കണം.
തോറ്റപ്പോഴും തൃശൂരില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ജയിച്ചപ്പോള്‍ പിന്നെ എന്തൊക്കെ ചെയ്യുമെന്ന് പ്രത്യേകം പറയേണ്ടല്ലോയെന്നും സുരേഷ് ഗോപി കൂട്ടിച്ചേര്‍ത്തു.