Newsskerala

മോഷ്ടിച്ചത് കിലോക്കണക്കിന് സ്വർണം; ഒടുവിൽ ഡൽഹിയിൽ വെച്ച് പോലീസ് വലയിൽ

തൃശൂര്‍: ഗുരുവായൂര്‍ കോട്ടപ്പടിയില്‍ പ്രവാസി സ്വര്‍ണ വ്യാപാരിയുടെ വീട്ടില്‍ കവര്‍ച്ച നടത്തിയ തമിഴ്നാട് സ്വദേശി പിടിയില്‍. ട്രിച്ചി കാമരാജനഗര്‍ സ്വദേശി ധര്‍മ്മരാജന്‍ (26) എന്ന രാജുവാണ് ഡല്‍ഹിയില്‍ നിന്ന് പിടിയിലായത്. 
വീട്ടില്‍ നിന്നും മൂന്ന് കിലോ സ്വര്‍ണവും രണ്ട് ലക്ഷം രൂപയുമാണ് മോഷണം പോയത്.
കോട്ടപ്പടി കൊരഞ്ഞിയൂര്‍ ബാലന്റെ വീട്ടില്‍ മെയ് 12ന് രാത്രിയാണ് മോഷണം നടന്നത്. കുടുംബം രാത്രി പുറത്തുപോയ സമയത്തായിരുന്നു പ്രതി മോഷണം നടത്തിയത്. പ്രതിയുടെ സിസി ടിവി ദൃശ്യങ്ങള്‍ ലഭിച്ചിരുന്നു. മോഷ്ടിച്ച സ്വര്‍ണത്തില്‍ കുറച്ച് പ്രതി വിറ്റതായി സൂചനയുണ്ട്. ഇത് കണ്ടെത്താന്‍ ശ്രമം തുടരുന്നു. പ്രതി മുന്‍പും സമാനമായ കവര്‍ച്ച കേസുകളില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ഷൊര്‍ണൂരിലും കവര്‍ച്ച നടത്തിയിരുന്നു. തമിഴ്നാട്ടിലും നിരവധി കവര്‍ച്ച കേസുകളില്‍ പ്രതിയാണ്.

തമിഴ്നാട് പോലീസിന്റെ സഹായത്തോടെയാണ് പ്രതിയെ പിടികൂടിയത്. പ്രതിയുമായി പോലീസ് സംഘം വിമാനമാര്‍ഗം രാവിലെ നാട്ടിലെത്തി. 

Leave a Comment

Your email address will not be published. Required fields are marked *