Newsskerala

തലോരില്‍  നിര്‍ത്തിയിട്ട ലോറിക്ക് പിന്നില്‍ മിനി ബസ്സിടിച്ചു; 23 പേര്‍ക്ക് പരിക്ക്,  2 പേരുടെ നില ഗുരുതരം

തൃശൂര്‍:  തലോര്‍ ദേശീയപാതയില്‍ ധ്യാനകേന്ദ്രത്തിന് സമീപം നിര്‍ത്തിയിട്ട ലോറിക്ക് പിന്നില്‍ മിനി ബസ്സിടിച്ച് 23 പേര്‍ക്ക് പരിക്ക്. പുലര്‍ച്ചെ നാല് മണിയോടെയാണ് സംഭവം. ഡ്രൈവറടക്കം 2 പേരുടെ നില ഗുരുതരമായി തുടരുന്നു. തമിഴ്നാട് നാമക്കല്ലില്‍ നിന്നുള്ള പഠനയാത്രാസംഘം സഞ്ചരിച്ചിരുന്ന മിനി ബസ്സാണ് അപകടത്തില്‍പ്പെട്ടത്. പഠനയാത്ര കഴിഞ്ഞ്് തിരികെ പോകുമ്പോഴായിരുന്നു അപകടം. ദേശീയ പാതയുടെ സമീപം കേടായി കിടന്ന കണ്ടെയ്‌നര്‍ ലോറിക്ക് പിന്നില്‍ മിനി ബസ് വന്ന് ഇടിയ്ക്കുകയായിരുന്നു. അപകടത്തില്‍ ബസിന്റെ മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്നിട്ടുണ്ട്. അപകടത്തില്‍ പരിക്കേറ്റവരെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിലും മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.
പുതുക്കാട് നിന്നുള്ള ഫയര്‍ഫോഴ്‌സ് സംഘം എത്തിയാണ് ബസിന്റെ ക്യാബിനില്‍ കുടുങ്ങിക്കിടന്ന ഡ്രൈവറെ രക്ഷപ്പെടുത്തിയത്. ഡ്രൈവര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.  അപകടത്തെ തുടര്‍ന്ന് ദേശീയപാതയില്‍ മണിക്കൂറുകളോളം ഗതാഗതം സ്തംഭിച്ചു.

Leave a Comment

Your email address will not be published. Required fields are marked *