Newsskerala

WhatsApp Image 2023-02-26 at 9.49.20 AM (1)
WhatsApp Image 2023-02-26 at 9.49.20 AM

തൃശ്ശൂര്‍ ഡിസിസി ഓഫീസില്‍ നേതാക്കന്‍മാരുടെ കൂട്ടത്തല്ല്

തൃശ്ശൂര്‍: ലോക്‌സഭാ തിരഞ്ഞെടുപ്പിലെ കെ.മുരളീധരന്റെ വന്‍പരാജയത്തിന്
പിറകെ കോണ്‍ഗ്രസിലെ ചേരിപ്പോര് തമ്മിലടിയിലേക്ക്. ഡി.സി.സി ഓഫീസില്‍ കെ.മുരളീധരന്റെ അനുകൂലികളും, ഡി.സി.സി പ്രസിഡണ്ട് ജോസ് വള്ളൂരിന്റെ അനുയായികളും തമ്മില്‍ നടന്ന തര്‍ക്കം സംഘര്‍ഷത്തില്‍ കലാശിച്ചു.  

ഡി.സി.സി ഓഫീസില്‍ സംഘര്‍ഷം. കെ. മുരളീധരന്റെ  അനുയായിയായ ഡി.സി.സി സെക്രട്ടറി സജീവന്‍ കുരിയച്ചിറയെ കയ്യേറ്റം ചെയ്‌തെന്നാണ് പരാതി.

തൃശൂര്‍ ഡി.സി.സി അധ്യക്ഷനും അദ്ദേഹത്തിന്റെ  അനുയായികള്‍ക്കുമെതിരെയാണ് പരാതി. വിഷയത്തില്‍ ഉടന്‍ തീരുമാനം വേണമെന്ന് സജീവന്‍ കുരിയച്ചിറ ആവശ്യപ്പെട്ടു. സംഭവത്തില്‍ പ്രതിഷേധിച്ച് അദ്ദേഹം ഡിസിസി ഓഫീസില്‍ കുത്തിയിരിക്കുകയാണ്.

14 വയസ് മുതല്‍ താന്‍ പാര്‍ട്ടിക്ക് വേണ്ടി പണിയെടുക്കുന്നു. വെറുതെ കയറിവന്ന ആളല്ല താന്‍. ഡി.സി.സി പ്രസിഡന്റും കൂടെയുണ്ടായിരുന്നവരും ചേര്‍ന്നാണ് തന്നെ കയ്യേറ്റംചെയ്തതെന്ന് അദ്ദേഹം പറഞ്ഞു.

സജീവന്‍ ഡി.സി.സി ഓഫീസിലേക്ക് എത്തിയ സമയം ഡി.സി.സി അധ്യക്ഷന്റെ  നേതൃത്വത്തിലുള്ള സംഘം കയ്യേറ്റം ചെയ്യുകയായിരുന്നു. തുടര്‍ന്ന് ഇരു നേതാക്കളെയും പിന്തുണയ്ക്കുന്ന പ്രവര്‍ത്തകരെത്തി ഏറ്റുമുട്ടുകയായിരുന്നു.

തൃശ്ശൂര്‍ ലോക്സഭാ മണ്ഡലത്തില്‍ ലോക്സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായിരുന്ന കെ മുരളീധരന്‍ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടതാണ് ഡിസിസിയില്‍ ചേരിപ്പോരിന് കളമൊരുക്കിയത്. മുരളീധരന്റെ പരാജയത്തി്‌ന് പിന്നാലെ ഡി.സി.സി പ്രസിഡണ്ടിന്റെയും തിരഞ്ഞെടുപ്പ് ചുമതലയുണ്ടായിരുന്ന ടി.എന്‍..പ്രതാപന്റെയും രാജി ആവശ്യപ്പെട്ട് നഗരത്തില്‍ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിരുന്നു.

Leave a Comment

Your email address will not be published. Required fields are marked *