തൃശൂര്‍: കേരളത്തെ കര്‍ഷക സൗഹൃദമാക്കി മാറ്റാനുള്ള പദ്ധതികളുമായി സംസ്ഥാന മണ്ണുപര്യവേക്ഷണ-മണ്ണു സംരക്ഷണ വകുപ്പ്. എന്റെ കേരളം മെഗാപ്രദര്‍ശന വിപണന മേളയിലെ വകുപ്പിന്റെ സ്റ്റാള്‍ സന്ദര്‍ശിക്കുന്നവര്‍ക്ക് ജില്ലയിലെ വിവിധയിനം മണ്ണുകളെക്കുറിച്ചും, കാര്‍ഷിക പാരിസ്ഥിതിക യൂണിറ്റുകളെക്കുറിച്ചും, പാറകളെക്കുറിച്ചുമെല്ലാം അറിയാം.
വെട്ടുകല്‍ മണ്ണ്, ചെമ്മണ്ണ്, ഏക്കല്‍ മണ്ണ്, കരിമണല്‍, തീരദേശ മണ്ണ് എന്നിവയുടെ സാമ്പിളുകളും ഇവിടെ ഒരുക്കിയിട്ടുണ്ട്. ഉത്തരമേഖല സോയില്‍ സര്‍വേ ഡെപ്യൂട്ടി ഡയറക്ടര്‍ ഇന്‍ ചാര്‍ജ് പ്രീതി.പി, മണ്ണ് പര്യവേക്ഷണ ഓഫീസര്‍ എം.എ.സുധീര്‍ബാബു പട്ടാമ്പി, എ.രതീദേവി, തോമസ് അനീഷ് ജോണ്‍സണ്‍ പ്രദര്‍ശനത്തിനെത്തുന്നവര്‍ക്ക് മണ്ണറിവ് പകര്‍ന്നു നല്‍കുന്നു.