Watch Video here
തൃശൂര്‍: ഇത്തവണയും സംസ്ഥാനത്ത് ഉരുള്‍പൊട്ടലുണ്ടാകുമെന്ന് പരിസ്ഥിതി വിദഗ്ധനും,കൃഷി ശാസ്ത്രജ്ഞനും ആയുര്‍ജാക്ക് എം.ഡി.യുമായ വര്‍ഗീസ് തരകന്‍ ന്യൂസ്സ് കേരള ഡോട്ട് കോമിനോട് പറഞ്ഞു. കഴിഞ്ഞ ഏപ്രില്‍ മുതല്‍ തുടങ്ങിയ കനത്തമഴയില്‍ ഭൂമി തണുത്ത് കിടക്കുകയാണ്. കാലം തെറ്റി വന്ന കാലാസ്ഥയില്‍ വരുന്ന വ്യതിയാനങ്ങളാണ് പ്രകൃതിദുരന്തങ്ങള്‍ക്ക് കാരണമെന്നും അദ്ദേഹം പറഞ്ഞു.
ഉരുള്‍പൊട്ടല്‍ ഉണ്ടാകുന്ന സ്ഥലങ്ങളില്‍ മനുഷ്യരുടെ ഇടപെടലുകള്‍ ഉണ്ടാകുന്നുണ്ട്. ഉരുള്‍പൊട്ടലടക്കമുള്ള പ്രകൃതിദുരന്തങ്ങള്‍ക്ക് എങ്ങനെ തടയിടാമെന്ന് പഠിക്കണം. ഇതിനായി പ്രകൃതിയെ സംരക്ഷിക്കാന്‍ ശ്രമിക്കണം. കാലവര്‍ഷം തെറ്റി പെയ്യുമ്പോഴൊക്കെയും ഉരുള്‍പൊട്ടല്‍ ഉണ്ടാകാറുണ്ട്. ആയതിന്റെ അനുഭവത്തില്‍ നിന്നാണ് ഇത്തവണയും കേരളത്തില്‍ ഉരുള്‍പൊട്ടലുണ്ടാകുമെന്ന് താന്‍ പ്രവചിക്കുന്നതെന്നും തരകന്‍ പറഞ്ഞു.
പ്രകൃതിദുരന്തങ്ങളെ എങ്ങനെ അതിജീവിക്കുമെന്നതിന് ഉദാത്ത മാതൃകയാണ് കുറുമാല്‍ കുന്നിലെ ആയുര്‍ജാക്ക് ഫാമിലെ കൃഷി. ഒരു തുള്ളി പോലും ചോരാതെ മഴവെള്ളം സംരക്ഷിച്ചു നിര്‍ത്തിയുള്ള കൃഷി രീതി കുറുമാല്‍കുന്നിലെ ആയുര്‍ജാക്കിലെത്തിയാല്‍ നേരിട്ട് മനസ്സിലാക്കാമെന്നും വര്‍ഗീസ് തരകന്‍ പറഞ്ഞു. ജലസംരക്ഷണരംഗത്തെ വിദഗ്ധരായ മുരളി തുമ്മാരുകുടി രണ്ട് തവണ ആയുര്‍ജാക്ക് ഫാമിലെത്തി പഠനം നടത്തിയെന്നും അദ്ദേഹം പറഞ്ഞു.
2018-ലെ കാലവര്‍ഷത്തില്‍ 42 ശതമാനമാണ് അധികം മഴ പെയ്തത്. 483 പേര്‍ മരിച്ചു, ഇതില്‍ 373 പേര്‍ മരിച്ചത് ഉരുള്‍പൊട്ടലിലാണ്. 2019-ല്‍ 21 ശതമാനമാണ് അധികമഴ കിട്ടിയത്. 165 പേര്‍ മരിച്ചു. ഭൂരിഭാഗം മരണവും ഉരുള്‍പൊട്ടലിലാണ്. 2020-ല്‍ 15 ശതമാനം അധിക മഴ കിട്ടി. 65 പേര്‍ക്ക് ഇടുക്കി പെട്ടിമുടിയിലുണ്ടാ. ഉരുള്‍പൊട്ടലില്‍ ജീവന്‍ നഷ്ടമായി. അധികമഴ കിട്ടുന്ന വര്‍ഷങ്ങളിലെല്ലാം സംസ്ഥാനം ഉരുള്‍പൊട്ടല്‍ ഭീഷണിയിലാണെന്നും വര്‍ഗീസ് തരകന്‍ പറഞ്ഞു.