തൃശൂർ: ക്ഷേമ പ്രവർത്തനങ്ങൾക്ക് ഊന്നൽ നൽകി ജില്ലാ പഞ്ചായത്ത് 2025- 26 വാർഷിക ബജറ്റ് അവതരിപ്പിച്ചു . കളക്റേറ്റ് ആസൂത്രണ ഭവൻ ഹാളിൽ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ലത ചന്ദ്രനാണ് 30,70,70, 764 കോടി വരവും, 1, 29, 58,40,220 കോടി ചിലവും, 1, 12, 30,544 കോടി മിച്ചവും പ്രതീക്ഷിക്കുന്ന ബജറ്റ് അവതരിപ്പിച്ചത്. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് വി.എസ്. പ്രിൻസ് അധ്യക്ഷനായി.
ലൈഫ് ഭവനപദ്ധതിക്കായി 20 കോടി രൂപ. സമേതം പദ്ധതിക്കായി ഈ വർഷം 10 ലക്ഷം രൂപ വകയിരുത്തി. കാൻ-തൃശ്ശൂർ പദ്ധതിക്കായി 50 ലക്ഷം രൂപ ഉൾപ്പടെ ആരോഗ്യ മേഖലക്കായി ഈ ബഡ്ജറ്റിൽ 2 കോടി രൂപ. സുശാന്തം, ശുഭാപ്തി എന്നിവയ്ക്കും, വയോജനങ്ങൾക്കും, ഭിന്നശേഷി മാനസിക വെല്ലുവിളി നേരിടുന്നവർക്കുമായി 5 കോടി രൂപ ഈ ബജറ്റിൽ ഉൾപ്പെടുത്തി. റോഡുകളുടെ നിർമ്മാണത്തിന് 18 കോടി രൂപയും പരിപാലനത്തിന് 9 കോടി രൂപയും ഈ ബജറ്റിൽ വകയിരുത്തി. കുടിവെള്ള ക്ഷാമത്തിന് പരിഹാരം കണ്ടെത്തുന്നതിന് 2 കോടി രൂപ. ജെന്റ് ജെന്റർ ഇക്വാലിറ്റിക്ക് ഒരു കോടി രൂപയും ബജറ്റിൽ ഉൾപ്പെടുത്തി