തൃശൂര്‍: തേക്കിന്‍കാട് മൈതാനത്ത് തൃശൂര്‍ പൂരം എക്‌സിബിഷന്റെ ഭൂമിപൂജയും, കാല്‍നാട്ടുകര്‍മ്മവും നടത്തി. പാറമേക്കാവ് ക്ഷേത്രം മേല്‍ക്കാവ് മേല്‍ശാന്തി കാരേക്കാട് രാമന്‍ നമ്പൂതിരിപ്പാടാണ് ഭൂമിപൂജ നിര്‍വഹിച്ചത്.മന്ത്രി കെ.രാജന്‍, മേയര്‍ എം.കെ.വര്‍ഗീസ്, ഡെപ്യൂട്ടി മേയര്‍ എം.എല്‍.റോസി, കൗണ്‍സിലര്‍മാരായ പൂര്‍ണിമ സുരേഷ്, റെജി ജോയ്, എന്‍.പ്രസാദ്, സുനില്‍രാജ്, സുരേഷ്, സിന്ധു ആന്റോ ചാ്‌ക്കോള, ലീല ടീച്ചര്‍, പാറമേക്കാവ് ദേവസ്വം പ്രസിഡണ്ട് ഡോ.എം.ബാലഗോപാല്‍, തിരുവമ്പാടി ദേവസ്വം പ്രസിഡണ്ട് പ്രശാന്ത് മേനോന്‍ തുടങ്ങിയ നിരവധി പേര്‍ ചടങ്ങില്‍ പങ്കെടുത്തു.
തൃശൂര്‍ പൂരം എക്‌സിബിഷന് കാല്‍നാട്ടി
