തൃശൂര്‍: ചാലക്കുടി നഗരത്തില്‍ വീണ്ടും പുലിയെ കണ്ടെത്തി. എസ്.എച്ച്.കോളേജിന് സമീപം കൃഷിത്തോട്ടത്തിലാണ് പുലിയെ കണ്ടത്. റിട്ട.സര്‍ക്കാര്‍ ഉദ്യോഗസ്ഥനായ കെ.രാധാകൃഷ്ണനാണ് പുലിയെ കണ്ടത്. വനം വകുപ്പ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തി. രാവിലെ ആറരയോടെയാണ് പുലിയെ കണ്ടത്.
രണ്ട ദിവസം മുന്‍പ് കണ്ണമ്പുഴ ഭഗവതി ക്ഷേത്രത്തിന് സമീപവും പുലിയിറങ്ങിയിരുന്നു. ക്ഷേത്രത്തിന് ഒരു കിലോ മീറ്റര്‍ ദൂരം മാത്രമാണ് എസ്.എച്ച്.കോളേജ്. കണ്ണമ്പുഴയില്‍ പുലിയെ പിടികൂടാന്‍ വനംവകുപ്പ് കൂട് സ്ഥാപിച്ചിട്ടുണ്ട്. ഒരാഴ്ച മുന്‍പ് ഏഴ് കിലോ മീറ്റര്‍ ദൂരമുള്ള കൊരട്ടി ചിറങ്ങരയിലും പുലിയെ കണ്ടിരുന്നു. ചിറങ്ങരയിലെ പുലി ഇവിടെയെത്താന്‍ സാധ്യതയില്ലെന്നും നാട്ടുകാര്‍ പറയുന്നു. കൊരട്ടി, ചാലക്കുടി ഭാഗത്ത് ഒന്നിലധികം പുലികള്‍ എത്തിയതാണ് സൂചന
ചാലക്കുടിയില്‍ വീണ്ടും പുലിയിറങ്ങി
