Newsskerala

WhatsApp Image 2023-02-26 at 9.49.20 AM (1)
WhatsApp Image 2023-02-26 at 9.49.20 AM

ആകാശപ്പാതയ്ക്കായി നഗരത്തില്‍ ഗതാഗതനിയന്ത്രണം;ശക്തനില്‍ നിന്ന് റൗണ്ടിലേക്കും, വടക്കേസ്റ്റാന്‍ഡിലേക്കും ബസ്സില്ല

പൊള്ളുന്ന വെയിലില്‍ നടന്നു വലഞ്ഞ് യാത്രക്കാര്‍

തൃശൂര്‍: ആകാശപ്പാതയുടെ നിര്‍മ്മാണത്തിന്റെ പേരില്‍ നഗരത്തില്‍ നടത്തിയ അശാസ്ത്രീയ ഗതാഗതനിയന്ത്രണത്തില്‍ വലഞ്ഞ്   യാത്രക്കാര്‍.  നിയന്ത്രണം മൂുലം ഒരാഴ്ചയായി ശക്തനില്‍ നിന്ന് സ്വരാജ് റൗണ്ടിലേക്കും, വടക്കേ സ്റ്റാന്‍ഡിലേക്കും ബസ്സില്ല. വടക്കേസ്റ്റാന്‍ഡിലേക്കും റൗണ്ടിലേക്കും എത്തണമെങ്കില്‍ പൊരിവെയിലത്ത് നടക്കണം. പുതിയ നിയന്ത്രണത്തില്‍ സ്്ത്രീകളും വിദ്യാര്‍ത്ഥികളുമാണ് ഏറെ കഷ്ടപ്പാടിലായത്. ശക്തനില്‍ നിന്ന് സ്ത്രീത്തൊഴിലാളികളടക്കമുള്ളവര്‍ ഓട്ടോ പിടിച്ചാണ് വടക്കേ സ്റ്റാന്‍ഡിലും റൗണ്ടിലും എത്തുന്നത്. മുളങ്കുന്നത്തുകാവ് മെഡിക്കല്‍ കോളേജിലേക്ക് പോകേണ്ടവരും ദുരിതത്തിലായി. മെഡിക്കല്‍ കോളേജ് ബസ് കിട്ടണമെങ്കില്‍ വടക്കേസ്റ്റാന്‍ഡിലെത്തണം. ശക്തനില്‍ ബസിറങ്ങുന്ന രോഗികള്‍ക്ക്   അടക്കം റൗണ്ടിലെ ജനറല്‍ ആശുപത്രിയിലെത്തണമെങ്കില്‍ തിളച്ച വെയിലത്ത് നടക്കണം. അല്ലെങ്കില്‍ ഓട്ടോ പിടിക്കണം.


രാവിലെയും വൈകീട്ടും ജോലിക്ക് പോകേണ്ട സമയത്ത്  റൗണ്ടിലേക്കും വടക്കേസ്റ്റാന്‍ഡിലേക്കും ബസുകള്‍ കടത്തിവിടണമെന്നാണ് യാത്രക്കാരുടെ ആവശ്യം. ശക്തനിലെ ആകാശപ്പാത നിര്‍മ്മാണത്തിന്റെ പേരില്‍ പത്ത് ദിവസത്തേക്കാണ് ഗതാഗത നിയന്ത്രണം. എന്നാല്‍ ആകാശപ്പാതയുടെ പണി ഇഴഞ്ഞുനീങ്ങുന്നതായും പരാതിയുണ്ട്   യാത്രക്കാരെ വെട്ടിലാക്കിയ ഗതാഗത നിയന്ത്രണം കടുത്ത മനുഷ്യാവകാശലംഘനമാണെന്നും അതിന് കോര്‍പറേഷന്‍ കൂട്ടുനില്‍ക്കരുതെന്നും പൊതുപ്രവര്‍ത്തകനായ അഡ്വ.ഹരിദാസ് എറവക്കാട് അഭ്യര്‍ത്ഥിച്ചു. ഗതാഗതനിയന്ത്രണം പിന്‍വലിക്കണെന്നാവശ്യപ്പെട്ട് അഡ്വ.ഹരിദാസ് മേയര്‍ക്ക് നിവേദനവും നല്‍കി.

Leave a Comment

Your email address will not be published. Required fields are marked *