ഹൈദരലി തങ്ങൾക്ക് തന്റെ നേതൃത്വത്തിൽ 2011 ലെ നിയമസഭ തെരഞ്ഞെടുപ്പിൽ 24 സീറ്റിൽ മത്സരിച്ച ലീഗിന് 20 ലും വിജയിക്കാൻ കഴിഞ്ഞത് വലിയ നേട്ടമായി. 2021 നിയമസഭ തിരഞ്ഞെടുത്ത ഹൈദരലി തങ്ങൾ നേതൃത്വം നൽകിയ ലീഗ് കാൽ നൂറ്റാണ്ടിന് ശേഷം നൂർബിന റഷീദ് എന്ന വനിതാ സ്ഥാനാർത്ഥിക്ക് കോഴിക്കോട് സൗത്തിൽ സീറ്റ് നൽകിയതും ശ്രദ്ധേയമായി.
കൊച്ചി: ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗിൻറെ സമുന്നത നേതാവും സംസ്ഥാന അധ്യക്ഷനുമായ പാണക്കാട് ഹൈദരാലി ശിഹാബ് തങ്ങൾ,74, അന്തരിച്ചു. അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിൽ അർബുദ രോഗത്തിന് ചികിത്സയിലിരിക്കെ ഇന്ന് ഉച്ചയോടെയായിരുന്നു മരണം. പൂക്കോയ തങ്ങൾക്കും, മുഹമ്മദലി ശിഹാബ് തങ്ങൾക്കും ശേഷം ലീഗിൻറെ നേതൃത്വം ഏറ്റെടുത്ത ഹൈദരലി തങ്ങൾ 12 വർഷമായി ലീഗ് സംസ്ഥാന അധ്യക്ഷനായി പ്രവർത്തിച്ചുവരികയായിരുന്നു.
മൃതദേഹം ഇന്ന് വൈകിട്ട് അങ്കമാലിയിൽ നിന്ന് മലപ്പുറതെത്തിക്കും. അവിടെ സ്വന്തം വീടായ കൊടപ്പനക്കൽ തറവാട്ടിൽ അൽപനേരം പൊതുദർശനത്തിന് വയ്ക്കും. പിന്നീട് മലപ്പുറം വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി മെമ്മോറിയൽ മുൻസിപ്പൽ ടൗൺഹാളിൽ പൊതുദർശനത്തിന് വച്ച ശേഷം നാളെ രാവിലെ 9 മണിക്ക് മലപ്പുറം ജുമാ മസ്ജിദിൽ ഖബറടക്കും.
മുസ്ലിം മിതവാദത്തിലൂടെ ശ്രദ്ധേയനായ മുഹമ്മദലി ശിഹാബ് തങ്ങളുടെ അനുയായിയായി പ്രവർത്തിച്ച ഹൈദരലി തങ്ങൾക്ക് തന്റെ നേതൃത്വത്തിൽ 2011 ലെ നിയമസഭ തെരഞ്ഞെടുപ്പിൽ 24 സീറ്റിൽ മത്സരിച്ച ലീഗിന് 20 ലും വിജയിക്കാൻ കഴിഞ്ഞത് വലിയ നേട്ടമായി. 2021 നിയമസഭ തിരഞ്ഞെടുത്ത ഹൈദരലി തങ്ങൾ നേതൃത്വം നൽകിയ ലീഗ് കാൽ നൂറ്റാണ്ടിന് ശേഷം നൂർബിന റഷീദ് എന്ന വനിതാ സ്ഥാനാർത്ഥിക്ക് കോഴിക്കോട് സൗത്തിൽ സീറ്റ് നൽകിയതും ശ്രദ്ധേയമായി.
Pic Credit: NK Graphics