ട്രെയിന്‍ തീവെപ്പ് കേസ്: പ്രതിയെ എഡിജിപി ചോദ്യം ചെയ്യുന്നു, നാല് ലിറ്റര്‍ പെട്രോള്‍ വാങ്ങി…. READ MORE
പെട്രോള്‍ വാങ്ങിയത് ഷൊര്‍ണൂരില്‍ നിന്ന്….. READ MORE
പെട്രോൾ വാങ്ങിയത് ഷോർണൂരിൽ നിന്ന് എന്ന് കേരള പോലീസ് ……READ MORE
ഐബിയും എൻഐഎയും തീവ്രവാദി ബന്ധം സ്ഥിരീകരിച്ചു എന്ന് ദേശീയ മാധ്യമങ്ങൾ …. READ MORE
ഇനിയും യുഎപിയെ ചുമത്താതെ കേരള പോലീസ് ….. READ MORE…
NIAക്ക് കേസ് കേരള പോലീസ് കൈമാറിയില്ലെങ്കിൽ നേരിട്ട് കൈമാറാൻ കേന്ദ്ര ആഭ്യന്തരവകുപ്പ് ….READ MORE…
ഷാറൂഖ് സൈഫിക്ക് കേരളത്തിൽ സഹായികൾ ഉണ്ടായിരുന്നു എന്ന് കേന്ദ്ര ഏജൻസികൾ. ട്രെയിനിന്റെ ഒരു കമ്പാർട്ട്മെൻറ് മുഴുവനായും തീവയ്ക്കാൻ ആയിരുന്നു ശ്രമം …പരിശീലന കുറവുമൂലം അത് സാധിച്ചില്ല …തീവത്തിനുശേഷം കേരളം വിടുവാനും സഹായം ലഭിച്ചു എന്നും ഏജൻസികൾ …READ MORE …
കൊച്ചി: എലത്തൂര്‍ ട്രെയിന്‍ തീവെപ്പ് കേസിലെ പ്രതി ഷാറൂഖ് സെയ്ഫി പെട്രോള്‍ വാങ്ങിയത് ഷൊര്‍ണൂരില്‍ നിന്നെന്ന് മൊഴി. എലത്തൂരില്‍ ട്രെയിനിന് തീയിട്ട ഞായറാഴ്ച തന്നെയാണ് പെട്രോള്‍ വാങ്ങിയതെന്നും ഇയാള്‍ മൊഴി നല്‍കി. ഷോര്‍ണൂര്‍ റെയില്‍വെ സ്‌റ്റേഷന് ഒന്നരകിലോ മീറ്റര്‍ അകലെ എസ്.എം.പി ജംഗ്ഷന് സമീപം കുളപ്പുള്ളി റോഡിലെ പമ്പില്‍ നിന്നാണ്് ഇയാള്‍ പെട്രോള്‍ വാങ്ങിയത്. ഇയാള്‍ രണ്ട് കാനുകളിലായി നാല് ലിറ്റര്‍ പെട്രോള്‍ വാങ്ങി. റെയില്‍വെ സ്‌റ്റേഷന് അടുത്തുള്ള പമ്പില്‍ നിന്ന് പെട്രോള്‍ വാങ്ങാതിരുന്നത് തെളിവ് കിട്ടാതിരിക്കുന്നതിനാണെന്ന് വ്യക്തമായി.
ഷാരൂഖ് സെയ്ഫി കേരളത്തിലെത്തിയത് സമ്പര്‍ക് ക്രാന്തി എക്‌സ്പ്രസില്‍. 31ന് ഡല്‍ഹിയില്‍നിന്ന് കയറി ഷൊര്‍ണൂരില്‍ ഇറങ്ങിയെന്നാണ് വിവരം. തീവയ്പിനുശേഷം രക്ഷപ്പെട്ട പ്രതി, മരുസാഗര്‍ എക്‌സ്പ്രസിലാണ് രത്നാഗിരിയിലെത്തിയത്. ഇംഗ്ലീഷ് അനായാസം കൈകാര്യം ചെയ്യാന്‍ കഴിവുള്ള ആളാണ് ഷാരൂഖ് സെയ്ഫിയെന്നും ചോദ്യം ചെയ്യലില്‍ വ്യക്തമായി. റെയില്‍വെ സ്‌റ്റേഷന്റെ ചുറ്റുവട്ടത്ത് നാല് പെട്രോള്‍ പമ്പുകള്‍ ഉണ്ട്. കുളപ്പുള്ളി റോഡിലെ പമ്പില്‍ നിന്നുള്ള സിസി ടിവി ദൃശ്യങ്ങള്‍ പോലീസ് ഇന്നലെ ശേഖരിച്ചു. സമ്പര്‍ക്കകാന്തി എക്സ്പ്രസില്‍ വന്ന് ഷൊര്‍ണൂര്‍ റെയില്‍വേ സ്റ്റേഷനിലിറങ്ങുകയായിരുന്നു. ആക്രമണത്തിനുശേഷം ട്രെയിനില്‍നിന്ന് ചാടിയത് ഇരുന്നാണെന്നും പരുക്കേല്‍ക്കാതിരിക്കാനുള്ള മുന്‍കരുതലായിരുന്നുവെന്നും പ്രതി മൊഴി നല്‍കി. ഷറൂഖിന് മാതാപിതാക്കള്‍ പറഞ്ഞത് പ്ലസ് ടു വിദ്യാഭ്യാസം മാത്രമേയുള്ളൂ എന്നാണ്.
പൊലീസ് കസ്റ്റഡിയിലുള്ള പ്രതിയുടെ ചോദ്യംചെയ്യല്‍ തുടരും. ചേവായൂര്‍ മാലൂര്‍കുന്ന് പൊലീസ് ക്യാംപില്‍ ആണ് ചോദ്യം ചെയ്യല്‍. കൃത്യത്തിന് പിന്നില്‍ ആര്, ഗൂഢാലോചന ഉണ്ടോ എന്നതടക്കമുള്ള പ്രാഥമിക വിവരങ്ങള്‍ ആദ്യഘട്ടത്തില്‍തന്നെ ശേഖരിക്കുകയാണ് ലക്ഷ്യം. ഇതിന്റെ ഭാഗമായുള്ള തെളിവെടുപ്പും വിവിധ ഇടങ്ങളില്‍ നടക്കും. പ്രതി. താന്‍ ഒറ്റക്കാണ് കുറ്റകൃത്യം ചെയ്തതെന്നാണ് പ്രതിയുടെ മൊഴി. പ്രതിയുടെ സുഹൃത്തുക്കള്‍, അയല്‍ക്കാര്‍ എന്നിവരെ പോലീസ് ചോദ്യം ചെയ്തുവരുന്നു.
എലത്തൂര്‍ ട്രെയിന്‍ തീവെപ്പില്‍ തീവ്രവാദബന്ധം സ്ഥിരീകരിച്ച് കേന്ദ്ര ഏജന്‍സികള്‍. ദേശീയ അന്വേഷണ ഏജന്‍സി(എന്‍.ഐ.എ)യും കേന്ദ്ര ഇന്റലിജന്‍സ് ബ്യൂറോ(ഐ.ബി)യുമാണ് എലത്തൂര്‍ തീവെപ്പില്‍ തീവ്രവാദബന്ധം സ്ഥിരീകരിച്ചത്. പിടിയിലായ ഷാരൂഖ് സെയ്ഫി കേരളത്തിലെത്തിയത് സ്വന്തംനിലയ്ക്കല്ലെന്നും ഇയാളെ കേരളത്തില്‍ എത്തിച്ചതാണെന്നുമാണ് കേന്ദ്ര ഏജന്‍സികളുടെ കണ്ടെത്തല്‍. ട്രെയിനിലെ ഒരു ബോഗി പൂര്‍ണമായി കത്തിക്കാനാണ് പദ്ധതിയിട്ടതെന്നും ഇതിലൂടെ വലിയ ആക്രമണത്തിനാണ് ലക്ഷ്യമിട്ടതെന്നും കേന്ദ്ര ഏജന്‍സികള്‍ കണ്ടെത്തിയിട്ടുണ്ട്.
പ്രതി ആരെന്ന് അറിയുന്നതിന് മുൻപും പ്രതിയെ അറസ്റ്റ് ചെയ്ത ശേഷവും തീവ്രവാദ ആക്രമണമല്ല ഇതെന്ന് മലയാളത്തിലെ പല മാധ്യമങ്ങളും കേരളത്തിലെ ചില സാമൂഹിക രാഷ്ട്രീയ നേതാക്കളും നിലപാടെടുത്തത് കേന്ദ്ര ഏജൻസികൾ അന്വേഷിക്കുന്നുണ്ട് ….
READ MORE ..