ഗുരുവായൂര്‍: കര്‍ക്കിടകത്തിന് മുന്‍പേ ഗുരുവായൂര്‍ ദേവസ്വത്തിലെ ആനകള്‍ക്ക് സുഖചികിത്സ തുടങ്ങി. മന്ത്രി ജെ.ചിഞ്ചുറാണി ഉദ്ഘാടനം ചെയ്തു. ആനകളുടെ ആയുരോഗ്യസൗഖ്യത്തിനാണ് ആനചികിത്സകരുടെ മേല്‍നോട്ടത്തിലുള്ള സുഖചികിത്സ. 30 ദിവസമാണ് സുഖചികിത്സ നല്‍കുക. ദേവസ്വത്തിലെ 41 ആനകളില്‍ 23 എണ്ണം സുഖചികിത്സക്കെത്തി. 18 ആനകള്‍ മദപ്പാടിലാണ്. 3,690 കിലോ അരി, 1,230 കിലോ ചെറുപയര്‍, 1,230 കിലോ റാഗി, 123 കിലോ അഷ്ടചൂര്‍ണം, 307.50 കിലോ ച്യവനപ്രാശം, 123 കിലോ മഞ്ഞള്‍പ്പോടി, ഷാര്‍ക്ക ഫറോള്‍, അയേണ്‍ ടോണിക്, ധാതുലവണങ്ങള്‍ തുടങ്ങിയവയാണ് സുഖചികിത്സക്ക് ഉപയോഗിക്കുന്നത്.
ആനചികിത്സകരായ ഡോ.പി.ബി.ഗിരിദാസ്, ഡോ.എം.എന്‍.ദേവന്‍ നമ്പൂതിരി, ഡോ.ടി.എസ്.രാജീവ്, ഡോ.കെ.വിവേക്, ദേവസ്വം വെറ്ററിനറി സര്‍ജന്‍ ഡോ.ചാരുജിത്ത് എന്നിവര്‍ സുഖചികിത്സക്ക് നേതൃത്വം നല്‍കുന്നു.