Newsskerala

WhatsApp Image 2023-02-26 at 9.49.20 AM (1)
WhatsApp Image 2023-02-26 at 9.49.20 AM

സമസ്ത കണ്ണുരുട്ടി; ജെന്റർ ന്യൂട്രാലിറ്റിയിൽ സർക്കാർ പിന്നോട്ട്

കൊച്ചി: ഏറെ കൊട്ടിഘോഷിച്ച് അവതരിപ്പിച്ച ജനറൽ ന്യൂട്രൽ സ്കൂൾ യൂണിഫോം ആശയത്തിൽ നിന്നും ആൺകുട്ടികളെയും പെൺകുട്ടികളെയും ഒരുമിച്ചിരുത്തി പഠിപ്പിക്കാമെന്ന നിർദ്ദേശം മുന്നോട്ടുവെച്ച പാഠ്യപദ്ധതി പരിഷ്കരണത്തിന്റെ കരട് രൂപരേഖയിൽ നിന്നും ഇടത്  സർക്കാർ പിന്നോട്ട് .

ഒരു വസ്ത്രവും ആരിലും അടിച്ചേൽപ്പിക്കില്ല എന്നും ആൺകുട്ടികളും പെൺകുട്ടികളും ഒരേ യൂണിഫോം ധരിക്കണം എന്ന കാര്യത്തിൽ അതത് സ്കൂളുകൾക്ക്  പി.ടി.എയുടെയും വിദ്യാർത്ഥി പ്രതിനിധികളുടെയും അഭിപ്രായപ്രകാരം തീരുമാനമെടുക്കാം എന്ന് മുഖ്യമന്ത്രി ഇന്ന് നിയമസഭയിൽ പറഞ്ഞു.

കഴിഞ്ഞ ഡിസംബറിൽ കോഴിക്കോട് ബാലുശ്ശേരിയിലെ സർക്കാർ വിദ്യാലയത്തിൽ  ജെന്റർ ന്യൂട്രൽ യൂണിഫോമുകൾ അവതരിപ്പിച്ച് വലിയ മാറ്റത്തിന് വഴിവച്ചു എന്ന രീതിയിൽ അതിനെ അവതരിപ്പിക്കുകയായിരുന്നു ഇടതുപക്ഷ സംഘടനകളും അനുയായികളും. ഇത് ദേശീയ തലത്തിലും വലിയ മാധ്യമ ശ്രദ്ധയും നേടിയിരുന്നു.

എന്നാൽ ആൺകുട്ടികളെപ്പോലെ ഷർട്ടും പാന്റസും അണിഞ്ഞ് പെൺകുട്ടികളും സ്കൂളിൽ എത്തിയ ആദ്യദിനത്തിൽ തന്നെ വിവിധ ഇസ്ലാമിക സംഘടനകൾ പ്രതിഷേധവുമായി സ്കൂളിന് പുറത്ത് എത്തിയിരുന്നു.

പൊതുസമൂഹത്തിനു മുന്നിൽ ചർച്ചയ്ക്ക് വെച്ച കരട് രേഖയിൽ നിന്ന് ‘ലിംഗ സമത്വത്തിൽ അധിഷ്ഠിതമായ വിദ്യാഭ്യാസം’ എന്ന തലക്കെട്ട് മാറ്റി, ‘ലിംഗ നീതിയിൽ അധിഷ്ഠിതമായ വിദ്യാഭ്യാസം’ എന്ന തലക്കെട്ടാണ് നൽകിയിട്ടുള്ളത്.

കരട് രൂപരേഖയിൽ ക്ലാസുകളിൽ ലിംഗ  വ്യത്യാസം ഇല്ലാതെ ഇരിപ്പിട സൗകര്യമൊരുക്കേണ്ടതില്ലേ? എന്ന ചോദ്യത്തിന് പകരം  ‘ഇരിപ്പിടം ‘ എന്ന വാക്ക് ഒഴിവാക്കി ‘സ്കൂൾ അന്തരീക്ഷം’ എന്നാക്കി ഇപ്പോൾ വിദ്യാഭ്യാസ വകുപ്പ് മാറ്റിയിരിക്കുന്നു.

പരിഷ്കരണ രൂപരേഖയിൽ വരുത്തിയ ഈ മാറ്റങ്ങളെ ഇ കെ സമസ്ത വിഭാഗം നേതാവ് ജിഫ്രി മുത്തുകോയ തങ്ങൾ സ്വാഗതം ചെയ്തു.

ലിംഗ സമത്വം എന്ന പേരിൽ സ്ത്രീകളുടെ സുരക്ഷ ഇല്ലാതാക്കുകയാണ് എന്ന വാദമാണ് അദ്ദേഹം ഉന്നയിച്ചത്. സ്ത്രീ സുരക്ഷയാണ് സമസ്തയും ഇസ്ലാമും ആഗ്രഹിക്കുന്നത് എന്ന് അദ്ദേഹം പ്രതികരിച്ചു. കൂടുതൽ മാറ്റങ്ങൾ വരുത്തേണ്ടതുണ്ട് എന്നും അതിനായി മുഖ്യമന്ത്രിയെ ഉടൻ കാണുന്നുണ്ടെന്നും ജഫ്രീ തങ്ങൾ പറഞ്ഞു.

രാജ്യത്തിൻറെ പാരമ്പര്യത്തിന് വിരുദ്ധമാണ് ജെന്റർ ന്യൂട്രൽ ആശയങ്ങൾ  എന്നും പാശ്ചാത്യ സംസ്കാരം അടിച്ചേൽപ്പിക്കൽ ആണ്  ഇത്തരം നീക്കങ്ങളിലൂടെ നടക്കുന്നതെന്ന് മുസ്ലിം  ലീഗ് സംസ്ഥാന കമ്മിറ്റി അംഗം പി.എം. എ സലാം പറഞ്ഞു.

എല്ലാ മതവിഭാഗങ്ങളിലും ജെന്റർ ന്യൂട്രൽ വിഷയങ്ങളിൽ ആശങ്കയുണ്ട് എന്ന് അവകാശപ്പെട്ട് വിഷയം പൊതുവത്കരിക്കാണ് അദ്ദേഹം ചെയ്തത്. എന്നാൽ ഇസ്ലാമിക സംഘടനകൾ ഒഴിച്ച് മറ്റു മത സംഘടനകൾ ഈയൊരു വിഷയത്തിൽ പ്രകടമായ എതിർപ്പുകൾ നടത്തിയിട്ടില്ല എന്നത് ശ്രദ്ധേയമാണ്.

ലിംഗ സമത്വം എന്നത് കൊണ്ട് പ്രകൃതി വിരുദ്ധ പീഡനത്തിന് കേസെടുക്കാൻ പറ്റില്ല എന്ന വിചിത്രമായ പ്രസ്താവന മുസ്ലിം ലീഗ് നേതാവും മുൻമന്ത്രിയുമായ എം. കെ മുനീറിൽ നിന്ന് വന്നിരുന്നു. എന്നാൽ ആൺകുട്ടികളും പെൺകുട്ടികളും ഒന്നിച്ചിരുന്നാൽ എന്താണ് പ്രശ്നമെന്ന് ചോദ്യമാണ് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി ഉയർത്തിയത്. ഈ നിലപാടിൽ നിന്ന് ഇപ്പോൾ മന്ത്രിയും പാർട്ടിയും പിന്നോട്ട് പോയെന്ന് കരടിൽ വരുത്തിയ മാറ്റങ്ങളിൽ നിന്ന് വ്യക്തം.

പലതരം സംവാദങ്ങൾ നടന്നാലും സമസ്തയുടെ ഉൾപ്പെടെ ഇസ്ലാമിക സംഘടനകളുടെ ശക്തമായ എതിർപ്പുള്ളതിനാൽ കരടിൽ മാറ്റങ്ങൾ  വന്നതുകൊണ്ട് ജന്റർ ന്യൂട്രലായിയുള്ള സർക്കാരും ഇടതുപക്ഷ സംഘടനകളും മേനി നടിച്ച പോലെയുള്ള വലിയ മാറ്റങ്ങളൊന്നും  അന്തിമമായ വിദ്യാഭ്യാസ പരിഷ്കരണ നിർദ്ദേശങ്ങളിൽ ഉണ്ടാകില്ലെന്ന് ഉറപ്പായി.

വഖഫ് നിയമനങ്ങൾ പിഎസ്സിക്ക് വിടുന്നതിലും, മാധ്യമപ്രവർത്തകൻ കെ എം ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസിൽ ഒന്നാം പ്രതിയായ ഐ. എ എസ് ഓഫീസർ ശ്രീരാം വെങ്കിട്ടരാമനെ ആലപ്പുഴ കളക്ടറായി നിയമിച്ച ഉത്തരവിൽ നിന്നും പിണറായി സർക്കാർ സമസ്തയുടെ ശക്തമായ എതിർപ്പു മൂലം പിന്മാറിയിരുന്നു.

ലിംഗ സമത്വം എന്ന പേരിൽ സ്ത്രീകളുടെ സുരക്ഷ ഇല്ലാതാക്കുകയാണ് എന്ന വാദമാണ് അദ്ദേഹം ഉന്നയിച്ചത്. സ്ത്രീ സുരക്ഷയാണ് സമസ്തയും ഇസ്ലാമും ആഗ്രഹിക്കുന്നത് എന്ന് അദ്ദേഹം പ്രതികരിച്ചു. കൂടുതൽ മാറ്റങ്ങൾ വരുത്തേണ്ടതുണ്ട് എന്നും അതിനായി മുഖ്യമന്ത്രിയെ ഉടൻ കാണുന്നുണ്ടെന്നും ജഫ്രീ തങ്ങൾ പറഞ്ഞു.

രാജ്യത്തിൻറെ പാരമ്പര്യത്തിന് വിരുദ്ധമാണ് ജെന്റർ ന്യൂട്രൽ ആശയങ്ങൾ  എന്നും പാശ്ചാത്യ സംസ്കാരം അടിച്ചേൽപ്പിക്കൽ ആണ്  ഇത്തരം നീക്കങ്ങളിലൂടെ നടക്കുന്നതെന്ന് മുസ്ലിം  ലീഗ് സംസ്ഥാന കമ്മിറ്റി അംഗം പി.എം. എ സലാം പറഞ്ഞു.

എല്ലാ മതവിഭാഗങ്ങളിലും ജെന്റർ ന്യൂട്രൽ വിഷയങ്ങളിൽ ആശങ്കയുണ്ട് എന്ന് അവകാശപ്പെട്ട് വിഷയം പൊതുവത്കരിക്കാനാണ്  അദ്ദേഹം ശ്രമിച്ചത്. എന്നാൽ ഇസ്ലാമിക സംഘടനകൾ ഒഴിച്ച് മറ്റു മത സംഘടനകൾ ഈയൊരു വിഷയത്തിൽ പ്രകടമായ എതിർപ്പുകൾ നടത്തിയിട്ടില്ല എന്നത് ശ്രദ്ധേയമാണ്.

ലിംഗ സമത്വം എന്നത് കൊണ്ട് പ്രകൃതി വിരുദ്ധ പീഡനത്തിന് കേസെടുക്കാൻ പറ്റില്ല എന്ന വിചിത്രമായ പ്രസ്താവന മുസ്ലിം ലീഗ് നേതാവും മുൻമന്ത്രിയുമായ എം. കെ മുനീറിൽ നിന്ന് വന്നിരുന്നു. എന്നാൽ ആൺകുട്ടികളും പെൺകുട്ടികളും ഒന്നിച്ചിരുന്നാൽ എന്താണ് പ്രശ്നമെന്ന് ചോദ്യമാണ് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി ഉയർത്തിയത്. ഈ നിലപാടിൽ നിന്ന് ഇപ്പോൾ മന്ത്രിയും പാർട്ടിയും പിന്നോട്ട് പോയെന്ന് കരടിൽ വരുത്തിയ മാറ്റങ്ങളിൽ നിന്ന് വ്യക്തം.

ഇനി പലതരം സംവാദങ്ങൾ നടന്നാലും സമസ്തയുടെ ഉൾപ്പെടെ ഇസ്ലാമിക സംഘടനകളുടെ ശക്തമായ എതിർപ്പുള്ളതിനാൽ കരടിൽ മാറ്റങ്ങൾ  വന്നതുകൊണ്ട്  ജെന്റർ ന്യൂട്രാലിറ്റി എന്ന്‌ സർക്കാരും ഇടതുപക്ഷ സംഘടനകളും മേനി നടിച്ച പോലെയുള്ള വലിയ മാറ്റങ്ങളൊന്നും  അന്തിമമായ വിദ്യാഭ്യാസ പരിഷ്കരണ നിർദ്ദേശങ്ങളിൽ ഉണ്ടാകില്ലെന്ന് ഉറപ്പായി.

വഖഫ് നിയമനങ്ങൾ പിഎസ്സിക്ക് വിടുന്നതിലും, മാധ്യമപ്രവർത്തകൻ കെ എം ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസിൽ ഒന്നാം പ്രതിയായ ഐ. എ എസ് ഓഫീസർ ശ്രീരാം വെങ്കിട്ടരാമനെ ആലപ്പുഴ കളക്ടറായി നിയമിച്ച ഉത്തരവിൽ നിന്നും പിണറായി സർക്കാർ സമസ്തയുടെ ശക്തമായ എതിർപ്പു മൂലം മുൻപ്  പിന്മാറിയിരുന്നു.

Leave a Comment

Your email address will not be published. Required fields are marked *