ആരോഗ്യസ്ഥിതി ഗുരുതരമായതിനെ തുടര്‍ന്ന് രുഗ്മിണിയെ സ്വകാര്യ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച തന്നെ രുഗ്മിണി മരിച്ചു
തൃശൂര്‍: കുന്നംകുളത്ത് മകള്‍ അമ്മയെ വിഷം കൊടുത്ത് കൊന്നു. കീഴൂരിലാണ് നാടിനെ നടുക്കിയ ഈ ദാരുണസംഭവം നടന്നത്. കൂഴൂര്‍ ചോഴിയാട്ടില്‍ ചന്ദ്രന്റെ ഭാര്യ രുഗ്്മിണി (57) ആണ് മരിച്ചത്. മകള്‍ ഇന്ദുലേഖയെ (40) പോലീസ് കസ്റ്റഡിയിലെടുത്തു.
അസുഖം ബാധിച്ചെന്ന് പറഞ്ഞ് ഇന്ദുലേഖ അമ്മയെ തിങ്കളാഴ്ച കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ കൊണ്ടുവന്നിരുന്നു. ആരോഗ്യസ്ഥിതി ഗുരുതരമായതിനെ തുടര്‍ന്ന് രുഗ്മിണിയെ സ്വകാര്യ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച തന്നെ രുഗ്മിണി മരിച്ചു. ഇന്ന് പുറത്തു വന്ന പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലാണ് രുഗ്മിണിയുടെ ശരീരത്തില്‍ വിഷാംശം ഉണ്ടെന്ന് കണ്ടെത്തിയത്. ഇതെ തുടര്‍ന്ന് ഇന്ദുലേഖയെ പോലീസ് വിശദമായി ചോദ്യം ചെയ്യുകയായിരുന്നു.
സ്വത്തിന് വേണ്ടിയാണ് അമ്മയെ കൊന്നതെന്ന് ഇന്ദുലേഖ സമ്മതിച്ചു.രുഗ്മിണിക്ക് രണ്ട് മക്കളുണ്ട്. ഇന്ദുലേഖയുടെ കൂടെയാണ് രുഗ്മിമണി താമസിക്കുന്നത്.