തിരുവനന്തപുരം: ബിജെപി നേതാവ് വിവി രാജേഷ് തിരുവനന്തപുരം മേയര്‍ സ്ഥാനാര്‍ത്ഥി. നീണ്ട ചര്‍ച്ചകള്‍ക്ക് ശേഷമാണ് തീരുമാനം. ആര്‍ ശ്രീലേഖ മേയറാകും എന്നുള്ള തരത്തിലാണ് ചര്‍ച്ചകള്‍ നടന്നിരുന്നത്. എന്നാല്‍ ശ്രീലേഖ മേയര്‍ ആവുന്നതിനെ ഒരു വിഭാഗം എതിര്‍പ്പുയര്‍ത്തുകയായിരുന്നു. ശ്രീലേഖ ഡെപ്യൂട്ടി മേയറും ആകില്ല എന്നാണ് വിവരം. ആശാനാഥ് ഡെപ്യൂട്ടി മേയര്‍ ആയേക്കും. ബിജെപി കേന്ദ്ര നേതൃത്വവും രാജീവ് ചന്ദ്രശേഖറും നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം.
തിരുവനന്തപുരം കോര്‍പ്പറേഷനില്‍ മേയര്‍ സ്ഥാനാര്‍ത്ഥി തീരുമാനിക്കുന്നതില്‍ ബിജെപിയില്‍ ഭിന്നത രൂക്ഷമായിരുന്നു. വി വി രാജേഷിനായി നേതൃത്വത്തില്‍ ഭൂരിപക്ഷ അഭിപ്രായം രൂപപ്പെട്ടു.
















