തിരുവനന്തപുരം: സംസ്ഥാനത്ത് ഓപ്പറേഷന്‍ ഡി ഹണ്ടിന്റെ ഭാഗമായി അറസ്റ്റിലായത് 2,854 പേര്‍. 1.312 കിലോ എം.ഡി.എം.എയും മറ്റ് മയക്കുമരുന്നുകളുമാണ് പിടിച്ചെടുത്തത്.
മയക്കുമരുന്ന് കൈവശംവച്ചതിന് 2,762 കേസുകള്‍ രജിസ്റ്റര്‍ചെയ്തു. മയക്കുമരുന്ന് വില്‍പ്പനയില്‍ ഏര്‍പ്പെട്ടിരുന്നതായി സംശയിക്കുന്ന 17,246 പേരെ പരിശോധനയ്ക്ക് വിധേയമാക്കിയിരുന്നു. ഫെബ്രുവരി 22 മുതല്‍ മാര്‍ച്ച് ഒന്ന് വരെയായിരുന്നു ഡി ഹണ്ട്.
സംസ്ഥാന പോലീസ് മേധാവി ഷേഖ് ദര്‍വേഷ് സാഹിബിന്റെ നിര്‍ദേശ പ്രകാരമാണ് സംസ്ഥാനത്ത് ഓപ്പറേഷന്‍ ഡി ഹണ്ട് എന്ന പേരില്‍ സ്‌പെഷല്‍ ഡ്രൈവ് നടത്തിയത്.