Newsskerala

WhatsApp Image 2023-02-26 at 9.49.20 AM (1)
WhatsApp Image 2023-02-26 at 9.49.20 AM

കാട്ടാനക്കലി: കോതമംഗലത്ത് ജനരോഷം

കൊച്ചി : കാട്ടാനയുടെ  ആക്രമണത്തില്‍ യുവാവ് മരിച്ച സംഭവത്തില്‍ കോതമംഗലത്ത് വന്‍ ജനരോഷം. കോതമംഗലത്തും കുട്ടമ്പുഴയിലും  ജനകീയ ഹര്‍ത്താല്‍  പൂര്‍ണം. ഇന്നലെ വൈകുന്നേരം കോതമംഗലം ഉരുളന്‍തണ്ണിയില്‍ കോടിയാട്ട് എല്‍ദോസ് (40) ആണ് മരിച്ചത്. രണ്ട് ദിവസം മുന്‍പാണ് കോതമംഗലത്ത് തൃശൂര്‍ പുതുക്കാട് സ്വദേശിനി ആന്‍മേരി കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. കൂലിപ്പണിക്കാരനായ എല്‍ദോസ് ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോകുന്നതിനിടെയാണ് കാട്ടാന ആക്രമിച്ചത്. യുവാവിന്റെ  മൃതദേഹം കണ്ടെത്തിയതിനു പിന്നാലെ വന്‍ പ്രതിഷേധവുമായി എത്തിയ നാട്ടുകാര്‍ വനംവകുപ്പ് ഉദ്യോഗസ്ഥരെ തടഞ്ഞു. ജില്ലാ കളക്ടറുമായി നടത്തിയ ചര്‍ച്ചയ്ക്ക് പിന്നാലെയാണ് ഏഴ് മണിക്കൂറോളം നീണ്ട പ്രതിഷേധം നാട്ടുകാര്‍ അവസാനിപ്പിച്ചത്. നാട്ടുകാരുടെ വിവിധ ആവശ്യങ്ങളില്‍ കളക്ടര്‍ ഉറപ്പ് നല്‍കി. അടിയന്തര സഹായമായി പത്ത് ലക്ഷം രൂപ നല്‍കുമെന്നും അഞ്ച് ലക്ഷം രൂപയുടെ ചെക്ക് സംഭവ സ്ഥലത്തു വച്ചു തന്നെ കുടുംബത്തിന് കൈമാറുകയും ചെയ്തതോടെയാണ് പ്രതിഷേധം താല്‍ക്കാലികമായി നാട്ടുകാര്‍ അവസാനിപ്പിച്ചത്. ട്രഞ്ചുകളുടെ നിര്‍മാണം ഇന്ന് തുടങ്ങി. പ്രദേശത്ത് വൈദ്യുത വിളക്കുകള്‍ സ്ഥാപിക്കാനുള്ള നടപടികള്‍ ഇന്ന് മുതല്‍ തന്നെ ആരംഭിക്കും. സോളാര്‍ ഫെന്‍സിംഗിന്റെ  ജോലികള്‍ 21ന് ആരംഭിക്കും. തൂക്ക് സോളാര്‍ വേലി സ്ഥാപിക്കും. ഉറപ്പുനല്‍കിയ പദ്ധതികള്‍ നടപ്പിലാക്കുന്നുണ്ടോ എന്ന കാര്യത്തില്‍ നേരിട്ടെത്തി 27ന് അവലോകന യോഗം ചേരുമെന്നും കളക്ടര്‍ നാട്ടുകാര്‍ക്ക് ഉറപ്പുനല്‍കി.

Leave a Comment

Your email address will not be published. Required fields are marked *