തൃശൂർ : 51 ദിവസമായി സെക്രട്ടേറിയറ്റിനു മുൻപിൽ സമരമിരിക്കുന്ന ആശാവർക്കർമാർക്ക് ഐക്യദാർഢ്യമർപ്പിച്ചുകൊണ്ട് മഹിളാ കോൺഗ്രസ്സ് തൃശ്ശൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ തൃശ്ശൂർ കോർപറേഷന് മുൻപിൽ വനിതകൾ മുടിമുറിച്ചു പ്രതിഷേധിച്ചു പ്രതിഷേധ സമരം ജില്ലാ കോൺഗ്രസ്സ് കമ്മിറ്റി വൈസ് പ്രസിഡന്റ് ഡോ : നിജി ജെസ്റ്റിൻ ,മഹിളാ കോൺഗ്രസ്സ് ജില്ലാ പ്രസിഡന്റ് ടി. നിർമ്മലയുടെ മുടി മുറിച്ചുകൊണ്ട് ഉദ്ഘാടനം നിർവഹിച്ചു. ടി നിർമ്മല, ജില്ലാ കോൺഗ്രസ്സ് കമ്മിറ്റി ജനറൽ സെക്രട്ടറി സി. ബി. ഗീത , ബിന്ദു കുമാരൻ, ലാലി ജെയിംസ്, ലീല രാമകൃഷ്ണൻ, ട്രഷറര്‍ ജിന്നി ജോയ്, സംഘടനാ ജനറൽ സെക്രട്ടറി സ്മിത മുരളി തുടങ്ങിയവർ ഐക്യദാർഢ്യ മർപ്പിച്ചു സംസാരിച്ചു. കോർപറേഷൻ കൗൺസിലർമാരായ ലീല ടീച്ചർ, നിമ്മി റപ്പായി സിന്ധു ചാക്കോള ,ജില്ലാ ഭാരവാഹികളായ പ്രിയ വിൽസൺ,നിഷ,രമണി വാസുദേവൻ ബ്ലോക്ക് പ്രസിഡന്റുമാരായ ഷിജി, മിനി, അമ്പിളി,മണ്ഡലം പ്രസിഡന്റ് സഫിയജമാൽ, ലീന തുടങ്ങിയവർ നേതൃത്വം നൽകി.
ആശമാര്‍ക്കൊപ്പം ; തൃശൂരില്‍ മഹിളാ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ മുടി മുറിച്ച് പ്രതിഷേധിച്ചു
