തൃശ്ശൂർ: ബിജെപി തൃശ്ശൂർ ജില്ലാ പരിസ്ഥിതി സെൽ ലോകപരിസ്ഥിതി ദിനം ആചരിച്ചു. ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ തൃശ്ശൂർ ശക്തൻ സ്റ്റാൻഡിന് സമീപം വൃക്ഷ തൈ നട്ട് പരിസ്ഥിതി ദിനാചരണം ഉദ്ഘാടനം നിർവ്വഹിച്ചു .പരിസ്ഥിതി സെൽ ജില്ലാ കൺവീനർ ജോസ് കുഴുപ്പിൽ, ബിജെപി ജില്ലാ പ്രസിഡണ്ട് അഡ്വ.കെ കെ അനീഷ് കുമാർ , ജില്ലാ ജനറൽ സെക്രട്ടറി ജസ്റ്റിൻ ജേക്കബ്, വൈസ് പ്രസിഡന്റ് സുജയ് സേനൻ, കർഷമോർച്ച ജില്ലാ ജനറൽ സെക്രട്ടറി പ്രശാന്ത്,തൃശ്ശൂർ ഈസ്റ്റ് മണ്ഡലം ജനറൽ സെക്രട്ടറി രഞ്ജിത്ത്, പീച്ചി മണ്ഡലം ജനറൽ സെക്രട്ടറി അജി തുടങ്ങിയ ജില്ലാ നേതാക്കൾ പങ്കെടുത്തു. പരിസ്ഥിതി സെൽ ജില്ലാ കമ്മിറ്റി അംഗങ്ങളായ മുരളി കെ.കെ,പ്രതീഷ് ബാബു കെ എസ്, എം രാമചന്ദ്രൻ, ജോഷി ബ്ലാങ്ങാട്ട്, കെ.കെ ഷാജു, സന്തോഷ് കുമാർ,സതീഷ് കെ ഡി, കോ കൺവീനർ വടുതല നാരായണൻ, കോർപ്പറേഷൻ കൗൺസിലർ പൂർണിമ സുരേഷ്,പീച്ചി ഏരിയ സെക്രട്ടറി അഞ്ജലി എന്നിവർ പങ്കെടുത്തു. തൃശൂർ ഈസ്റ്റ്, വെസ്റ്റ് മണ്ഡലങ്ങളുടെ നേതൃത്വത്തിൽ തേക്കിൻകാട് മൈതാനിയിലും സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ വൃക്ഷ തൈ നട്ടു.
ReplyForward |