ശങ്കർ മോഹനും അടൂരിനും പിന്തുണ പ്രഖ്യാപിച്ച് പ്രമുഖ കന്നട സംവിധായകൻ ഗിരീഷ് കാസർവള്ളിയും അക്കാദമിക് കൗൺസിലിൽ നിന്ന് രാജിവച്ചു …..
കൊച്ചി: കോട്ടയം കെ. ആർ നാരായണൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഡയറക്ടറായിരുന്ന ശങ്കർ മോഹനൻ രാജിവെച്ചത്തിന് പിറകെ രാജിയിലേക്ക് നയിച്ച പ്രതിഷേധങ്ങൾക്കെതിരെ നിലപാടെടുത്ത് സ്ഥാപനത്തിൻറെ ചെയർമാനായ സംവിധായകൻ അടൂർ ഗോപാലകൃഷ്ണനും രാജിവെച്ചു. ചൊവ്വാഴ്ച ഉച്ചയ്ക്ക് തിരുവനതപുരം പ്രസ് ക്ലബ്ബിൽ വാർത്താസമ്മേളനം വിളിച്ചായിരുന്നു അടൂരിന്റെ രാജി പ്രഖ്യാപനം. തിങ്കളാഴ്ച മുഖ്യമന്ത്രി പിണറായി വിജയനുമായി ദീർഘനേരം നേരിൽ വിഷയം സംസാരിച്ചു എന്നും രാജി പ്രഖ്യാപിക്കവേ അടൂർ പറഞ്ഞു.
പട്ടികജാതി വിഭാഗത്തിൽ പെട്ട ശുചീകരണ തൊഴിലാളികളെ കൊണ്ട് അടിമവേല ഡയറക്ടറായിരുന്ന ശങ്കർ മോഹന് ചെയ്യിപ്പിച്ചിരുന്നു എന്ന ആരോപണം പൂർണമായും അടൂർ തള്ളി. ശുചീകരണ തൊഴിലാളികളിൽ നായർ, ക്രിസ്ത്യൻ, ആശാരി സമുദായത്തിൽ പെട്ടവരാണ് ഉണ്ടായിരുന്നത്. ഡയറക്ടറുടെ ഔദ്യോഗിക വസതിയിലെ ശുചിമുറികൾ ഇൻസ്റ്റിറ്റ്യൂട്ടിലെ ശുചീകരണ തൊഴിലാളികൾ വൃത്തിയാക്കിയിരുന്നില്ല എന്നും തനിക്ക് ബോധ്യപ്പെട്ടതായി അടൂർ ഗോപാലകൃഷ്ണൻ പറഞ്ഞു.
തിരക്കഥയിലും സംവിധാനത്തിലും പൂന ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് ബിരുദാനന്തര ബിരുദമുള്ള ഇന്ത്യയിലെ എല്ലാ പ്രമുഖ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടുകളിലും നാല് പതിറ്റാണ്ടുകാലം സേവനമനുഷ്ഠിച്ച ഈ മേഖലയിൽ രാജ്യത്തെ തന്നെ ഏറ്റവും കഴിവുള്ള വ്യക്തിയാണ് ശങ്കർ മോഹന് എന്ന് അടൂർ പറഞ്ഞു. അദ്ദേഹത്തെയാണ് വിളിച്ചു വരുത്തി അപമാനിച്ചത്. ഇത്തരം ആരോപണങ്ങൾ എന്നല്ല യാതൊരുവിധ ആരോപണങ്ങളും അദ്ദേഹത്തിന് എതിരെ ഈ സ്ഥാപനങ്ങളിൽ നിന്ന് ഉണ്ടായിട്ടില്ല എന്ന് അടൂർ പറയുന്നു.
ദളിത് സമുദായത്തിൽ പെട്ട ഒരു ക്ലാർക്ക് ഇൻസ്റ്റിറ്റ്യൂട്ടിൽ നടത്തിയിരുന്ന കെടുകാര്യസ്ഥത മൂലം പല വിദ്യാർത്ഥികൾക്ക് ആനുകൂല്യങ്ങളും മുടങ്ങിയിരുന്നു, താൽക്കാലിക ജീവനക്കാരനായ ഈ ക്ലർക്കിന്റെ പ്രവർത്തനങ്ങൾ ശങ്കർ മോഹനൻ ചോദ്യം ചെയ്തിരുന്നു. ഇനി പുനർ നിയമനം ഉണ്ടാകില്ല എന്ന ഭയത്താൽ ഈ ക്ലർക്ക് വിദ്യാർഥികളെ തെറ്റിദ്ധരിപ്പിച്ച് വലിയ പ്രതിഷേധങ്ങൾക്ക് വഴിവെക്കുകയായിരുന്നു എന്ന് അടൂർ ഗോപാലകൃഷ്ണൻ പറഞ്ഞു.
അന്വേഷണ കമ്മീഷനും വസ്തുതാ വിരുദ്ധമായ കാരണങ്ങൾ ശങ്കർ മോഹനെതിരെ റിപ്പോർട്ടിൽ സമർപ്പിച്ചു എന്നും അടൂർ ഗോപാലകൃഷ്ണൻ രാജി പ്രഖ്യാപിക്കവേ പറഞ്ഞു. തന്റെ അന്വേഷണങ്ങളിലും പരിശോധനകളിലും പരിപൂർണ്ണമായ ബോധ്യമുള്ള കാര്യങ്ങളാണ് ഇതെന്നും അടൂർ പറഞ്ഞു. ശങ്കർ മോഹന് പൂർണ്ണപിന്തുണ പ്രഖ്യാപിച്ചു കൊണ്ടായിരുന്നു അടൂരിന്റെ രാജി.