മൂന്നു പ്രതികളെയും 14 ദിവസത്തേക്ക് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ട് എറണാകുളം മജിസ്ട്രീറ്റ് കോടതി. പോലീസ് കസ്റ്റഡിക്ക് പിന്നീട് അപേക്ഷ നൽകും
56 കഷണങ്ങളായി മൃതദേഹങ്ങൾ മുറിച്ചുവെന്ന് റിമാൻഡ് റിപ്പോർട്ടിൽ പോലീസ്. ബക്കറ്റിൽ ആക്കി കൊണ്ടുപോയി വളപ്പിൽ കുഴിച്ചിട്ടു …
രണ്ടു സ്ത്രീകളുടെയും സ്വർണാഭരണങ്ങൾ കൊലക്കുശേഷം ഷാഫി കൈക്കലാക്കി പണയം വച്ചു…
രക്തസമ്മർദ്ദവും വിഷാദരോഗവും ഉണ്ടെന്ന് ലൈല എറണാകുളം മജിസ്ട്രേറ്റ് കോടതിയിൽ.
റോസ്‌ലിയെ കൊന്നത് ലൈല. കഴുത്തിൽ കയർ ഞെരിച്ചാണ് കൊല. പത്മയെ കൊലപ്പെടുത്തിയത് ഷാഫി…
ഭഗവൽ സിങ് ആദ്യ നരബലിക്ക് ശേഷം രഹസ്യം പുറത്തു പറയുമെന്ന് ഭാര്യ ലൈല ഭയപ്പെട്ടിരുന്നു….
നരബലിക്ക് ശേഷം ശരീരഭാഗങ്ങൾ പാകം ചെയ്തത് ഷാഫി താനും ഭക്ഷിച്ചു എന്നും ഭഗവൽ സിങ് അത് കഴിക്കാൻ വിസമ്മതിക്കുകയും ചെയ്തു ലൈയുടെ മൊഴി….
ആദ്യ നരബലിക്ക് തയ്യാറെടുപ്പ് ദമ്പതികളായ ലൈലയും ഭഗവലും നടത്തിയിരുന്നു…
നാട്ടിലെ പണിക്കാരനായ ബേബിയെ നിർത്തി മാലിന്യം തള്ളാൻ എന്ന് പറഞ്ഞ് നാലടി വീതിയിലും ആഴത്തിലും കുഴിയെടുത്തു…..
ഈ കുഴിയിൽ നിന്ന് ഇന്നലെ ശരീര അവശിഷ്ടങ്ങൾ പോലീസ് കണ്ടെടുത്തിരുന്നു…
സിപിഎം പ്രവർത്തകനും പുരോഗമന ചിന്താഗതിക്കാരനുമായ ഭഗവത് സിങിനെ അന്ധവിശ്വാസത്തിലേക്കും കേരളത്തെ ഞെട്ടിപ്പിച്ച രണ്ട് നരബലി കൊലകളിലേക്കും നയിച്ചത് രണ്ടാം ഭാര്യയായ് ലൈല. അവർക്ക് ആഭിചാരക്രിയകളിൽ വിശ്വാസം ഉണ്ടായിരുന്നു….
കൊച്ചി: കേരളത്തെ ഞെട്ടിച്ച പത്തനംതിട്ട ഇലന്തൂരിലെ രണ്ട് നരബലി കൊലകളിൽ പ്രതിയായ ഭഗവൽ സിങിനെ മറ്റൊരു പ്രതിയായ ഭാര്യ ലൈലയും ഒന്നാം പ്രതിയായ മുഹമ്മദ് ഷാഫിയും കൊലപ്പെടുത്താൻ പദ്ധതിയിട്ടു എന്ന് പോലീസ്.
കാലടിയിൽ താമസിക്കുന്ന തൃശ്ശൂർ വടക്കാഞ്ചേരി സ്വദേശിയായ റോസ് ലിയെ ജൂണിൽ നരബലിക്കായി കൊലപ്പെടുത്തിയ ശേഷം ഭഗവൽ മാനസികമായി വലിയ ബുദ്ധിമുട്ടിലായ ശേഷമാണ് അയാൾ നരബലി സംബന്ധിച്ച് രഹസ്യങ്ങൾ പുറത്തുവിടുമെന്ന ഭയത്താൽ ഭാര്യയായ ലൈലയും ഷാഫിയും അയാളെ ഇല്ലാതാക്കാൻ ശ്രമിച്ചത് എന്നാണ് പോലീസ് പറയുന്നത്.
ലൈലക്ക് കുറ്റകൃത്യം ചെയ്തതിൽ യാതൊരുവിധ മനസ്താപവും ഇല്ല എന്നും യാതൊരു കൂസലില്ലാതെ രീതിയിൽ ആയിരുന്നു തെളിവെടുപ്പിന് ഇന്നലെ ഇലന്തൂരിലെ വീട്ടിലെത്തിച്ചപ്പോൾ പെരുമാറിയതെന്ന് മഹസർ സാക്ഷികൾ പറഞ്ഞു. അതേസമയം ഭഗവൽ സിങ് തലകുനി ചിരിക്കുകയായിരുന്നുവെന്നും അവർ പറയുന്നു.
ഒന്നാം പ്രതിയായ ഷാഫി വാടകയ്ക്ക് താമസിച്ച പ്രദേശങ്ങളിൽ നിന്ന് കാണാതായ വ്യക്തികളെക്കുറിച്ച് സ്പെഷ്യൽ ബ്രാഞ്ച് അന്വേഷണം തുടങ്ങി. തിരോധാന കേസുകളിൽ പെട്ടവരെ ഷാഫി ഇതുപോലെ നരബലിക്ക് ഇരയാക്കിയിട്ടുണ്ട് എന്നും പോലീസ് പരിശോധിക്കുന്നുണ്ട്.
കൊച്ചിയിൽനിന്ന് പത്മയുടെ സുഹൃത്തുക്കളായ പലർക്കും പത്തനംതിട്ടയിൽ ഒരു വീട്ടിൽ പോയി പൂജ ചെയ്യാം എന്ന് പറഞ്ഞാൽ ലക്ഷങ്ങൾ വാങ്ങാമെന്ന് വാഗ്ദാനം ഷാഫി നൽകിയിരുന്നു എന്നും ഷാഫി തട്ടിപ്പുകാരൻ ആണെന്ന് അറിയാമായിരുന്നതിനാൽ അതിൽ നിന്ന് പിൻവാങ്ങി എന്നും പല സ്ത്രീകളും പോലീസിന് മൊഴി നൽകി. പത്മയുടെ തിരുവിതാനത്തിനുശേഷം അവർ വലിയ നിലയിൽ എത്തി എന്ന പ്രചാരണം പത്മയുടെ സുഹൃത്തുക്കൾക്കിടയിൽ ഷാഫി നടത്തിയിരുന്നു.
കൊച്ചിയിലെ ഷാഫിയുടെ ഹോട്ടലിലേക്ക് പത്മ എത്തുന്നതും ഷാഫിയുടെ സ്കോർപിയോൺ കാറിൽ അവരെ കയറ്റി കൊണ്ടുപോകുന്നതിന്റെയും സിസിടിവി ദൃശ്യങ്ങൾ പോലീസിന് ലഭിച്ചു.
ഇന്നലെ പുറത്തെടുത്ത രണ്ട് മൃതദേഹങ്ങളുടെയും അവശിഷ്ടങ്ങൾ കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റി. ഇവ കാണാതായ റോസ്‌ലിയുടെയും പത്മതയുടെയുമാണെന്ന് സ്ഥിരീകരിക്കാൻ ഡിഎൻഎ പരിശോധനയ്ക്ക് വിധേയമാക്കും.